വൈറ്റ് ഹൗസ് ഉപദേശക റോളില്‍ മസ്‌ക് എത്തുമെന്ന് റിപ്പോര്‍ട്ട്
- ദക്ഷിണാഫ്രിക്കന്‍ വംശജനായ മസ്‌ക്, 2002-ലാണ് യുഎസ് പൗരത്വം സ്വീകരിച്ചത്
- മസ്‌ക്, ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ നെല്‍സണ്‍ പെല്‍റ്റ്‌സ് എന്ന കോടീശ്വരനായ വ്യവസായിയുടെ എസ്റ്റേറ്റില്‍ വച്ച് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
- 016-ല്‍ ട്രംപ് യുഎസ് പ്രസിഡന്റായിരിക്കവേ, വൈറ്റ് ഹൗസിന്റെ ബിസിനസ് അഡൈ്വസറി ഗ്രൂപ്പില്‍ അംഗമായിരുന്നു മസ്‌ക്
ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നനും ടെസ് ലയുടെ സിഇഒയുമായ എലോണ്‍ മസ്‌ക്കിനെ വൈറ്റ് ഹൗസില്‍ ഉപദേഷ്ടാവിന്റെ റോളിലേക്ക് ട്രംപ് നിയമിക്കുമെന്ന് റിപ്പോര്‍ട്ട്.
2024 നവംബറില്‍ യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ ട്രംപ് ജയിച്ചു കഴിഞ്ഞാല്‍ ഇതിന് സാധ്യതയുണ്ടെന്നാണ് അമേരിക്കന്‍ മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേണല്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.
സ്‌പേസ് എക്‌സ്, നവമാധ്യമമായ എക്‌സ് തുടങ്ങിയവയുടെ ഉടമസ്ഥത വഹിക്കുന്ന മസ്‌ക്, ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ നെല്‍സണ്‍ പെല്‍റ്റ്‌സ് എന്ന കോടീശ്വരനായ വ്യവസായിയുടെ എസ്റ്റേറ്റില്‍ വച്ച് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് കുടിയേറ്റം സംബന്ധിച്ച വിഷയത്തെ കുറിച്ചും, വൈറ്റ് ഹൗസിലെ ഉപദേഷ്ടാവായി നിയമിക്കുന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ചും മസ്‌കും ട്രംപും ചര്‍ച്ച ചെയ്‌തെന്നാണു വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ദക്ഷിണാഫ്രിക്കന്‍ വംശജനായ മസ്‌ക്, 2002-ലാണ് യുഎസ് പൗരത്വം സ്വീകരിച്ചത്. 2016-ല്‍ ട്രംപ് യുഎസ് പ്രസിഡന്റായിരിക്കവേ, വൈറ്റ് ഹൗസിന്റെ ബിസിനസ് അഡൈ്വസറി ഗ്രൂപ്പില്‍ അംഗമായിരുന്നു മസ്‌ക്.