സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുന്ന ഉക്രൈന്‍ സമാധാന ഉച്ചകോടിയില്‍ ജോ ബൈഡന്‍ പങ്കെടുക്കില്ല

  • 2022 ഫെബ്രുവരി 24 നാണ് റഷ്യ-ഉക്രൈന്‍ സംഘര്‍ഷം ആരംഭിച്ചത്
  • സ്വിറ്റ്‌സര്‍ലന്‍ഡിലെ ലുസെയ്‌നില്‍ ജൂണ്‍ 15,16 തീയതികളിലാണ് ഉച്ചകോടി
  • ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് ചൈന അറിയിച്ചു

Update: 2024-06-04 10:56 GMT

ഉക്രൈനില്‍ സമാധാനം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കില്ല. പകരം, വൈസ് പ്രസിഡന്റ് കമല ഹാരിസ് ആയിരിക്കും പങ്കെടുക്കുകയെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ലുസെയ്‌നില്‍ ജൂണ്‍ 15,16 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്.

കമല ഹാരിസിനു പുറമെ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സല്ലിവനും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന ഒരു ധനസമാഹരണ പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാലാണു ജോ ബൈഡന്‍ ഉച്ചകോടിയില്‍ നിന്നും പിന്‍മാറിയതെന്നാണ് റിപ്പോര്‍ട്ട്.

സമാധാന ഉച്ചകോടിയില്‍ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സ്വിറ്റ്‌സര്‍ലന്‍ഡ് വിദേശകാര്യ സെക്രട്ടറി അലക്‌സാണ്ടര്‍ ഫാസലിനെ കഴിഞ്ഞ മാസം ന്യൂഡല്‍ഹിയിലേക്ക് അയച്ചിരുന്നു.

അതേസമയം റഷ്യയെ ക്ഷണിച്ചിട്ടില്ലാത്തതിനാല്‍ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് ചൈന അറിയിച്ചു. 70 രാജ്യങ്ങളെയാണ് ഉച്ചകോടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

2022 ഫെബ്രുവരി 24 നാണ് റഷ്യ-ഉക്രൈന്‍ സംഘര്‍ഷം ആരംഭിച്ചത്.

Tags:    

Similar News