കെജ്‌രിവാള്‍ പുറത്തേക്ക്; ജൂണ്‍ 1 വരെ ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി

  • മാര്‍ച്ച് 21-നാണു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്
  • ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്
  • മുഖ്യമന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിക്കരുതെന്നു കെജ്‌രിവാളിനെ കോടതി അറിയിച്ചു

Update: 2024-05-10 09:17 GMT

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി ജൂണ്‍ 1 വരെ ഇടക്കാല ജാമ്യം അനുവദിച്ചു.

ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനാല്‍ പാര്‍ട്ടി നേതാവെന്ന നിലയില്‍ കെജ്‌രിവാളിന് ജാമ്യം അനുവദിക്കുകയാണെന്നു കോടതി പറഞ്ഞു. മേയ് 25-നാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ്.

പക്ഷേ, മുഖ്യമന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിക്കരുതെന്നു കോടതി അറിയിച്ചു.

ഇന്ന് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുന്നത് പരിഗണിക്കുന്നതിനെ എതിര്‍ക്കാന്‍ കോടതിയില്‍ ഇ.ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ശ്രമിച്ചെങ്കിലും അത് കോടതി അനുവദിച്ചില്ല.

മാര്‍ച്ച് 21-നാണു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്.

Tags:    

Similar News