യുഎസ് ഇലക്ഷന്‍: സംഭാവന ക്രിപ്‌റ്റോ കറന്‍സി വഴി സ്വീകരിക്കാനൊരുങ്ങി ട്രംപ്

  • കോയിന്‍ ബേസ് എന്ന ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചിലൂടെയായിരിക്കും സംഭാവന സ്വീകരിക്കുന്നത്
  • ട്രംപിന്റെ പ്രചാരണവിഭാഗം ബിറ്റ്‌കോയിന്‍, ഈതര്‍ യുഎസ് ഡോളര്‍ കോയിന്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ ജനപ്രിയ ക്രിപ്‌റ്റോകറന്‍സികള്‍ സ്വീകരിക്കുന്നുണ്ട്
  • സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന റോബര്‍ട്ട് എഫ്. കെന്നഡിയും ബിറ്റ്‌കോയിന്‍ സംഭാവനയായി സ്വീകരിക്കുന്നുണ്ട്

Update: 2024-05-22 11:24 GMT

ഈ വര്‍ഷം നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സാധ്യതയുള്ള ഡൊണാള്‍ഡ് ട്രംപ് പ്രചാരണ ചെലവുകള്‍ കണ്ടെത്താന്‍ ക്രിപ്‌റ്റോ കറന്‍സിയിലൂടെയും സംഭാവനകള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു.

കോയിന്‍ ബേസ് എന്ന ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചിലൂടെയായിരിക്കും സംഭാവന സ്വീകരിക്കുന്നത്.

നിലവില്‍, ട്രംപിന്റെ പ്രചാരണവിഭാഗം ബിറ്റ്‌കോയിന്‍, ഈതര്‍ യുഎസ് ഡോളര്‍ കോയിന്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ ജനപ്രിയ ക്രിപ്‌റ്റോകറന്‍സികള്‍ സ്വീകരിക്കുന്നുണ്ട്.

യുഎസ് തിരഞ്ഞെടുപ്പ് നിയമങ്ങള്‍ പാലിക്കുമെന്ന് ട്രംപിന്റെ പ്രചാരണ വിഭാഗം അറിയിച്ചിട്ടുണ്ടെങ്കിലും ക്രിപ്‌റ്റോ കറന്‍സികളുടെ അജ്ഞാത സ്വഭാവം തിരഞ്ഞെടുപ്പ് ഫണ്ടുകളുടെ ഉറവിടത്തെ കുറിച്ചുള്ള പരിശോധനയെ സങ്കീര്‍ണമാക്കുമെന്നു കരുതുന്നുണ്ട്.

ഈ വര്‍ഷം പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന റോബര്‍ട്ട് എഫ്. കെന്നഡിയും ബിറ്റ്‌കോയിന്‍ സംഭാവനയായി സ്വീകരിക്കുന്നുണ്ട്.

Tags:    

Similar News