പൊതുനിരത്തുകളിലെ അനധികൃത ഫ്ലെക്സ് 5000 രൂപവരെ പിഴ ഈടാക്കാൻ തീരുമാനം

ബാനറുകൾ,ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ പിഴ നൽകി ഉടൻ തന്നെ നടപടികൾ എടുക്കാനാണ് സർക്കാർ നിർദ്ദേശം

Update: 2023-11-22 07:09 GMT

 പൊതുനിരത്തുകളിൽ ഇനി മുതൽ അനധികൃത ഫ്ലെക്സ് ബോർഡുകളും കൊടികളും ബാനറുകളും സ്ഥാപിക്കുന്നര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ. ഇത്തരക്കാർക്കെതിരെ പിഴ ചുമത്തി നടപടി സ്വീകരിക്കുന്നതിനൊപ്പം കേസ് രജിസ്റ്റർ ചെയ്യും. കൈവരികൾ,നടപ്പാതകൾ, ട്രാഫിക് ഐലൻഡ് എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങൾ, തോരണങ്ങൾ, പരസ്യ ബോർഡുകൾ എന്നിവക്ക് 5000 രൂപവരെ പിഴ ഈടാക്കാനാണ് തീരുമാനം. ഫ്ലെക്സുകൾ സ്ഥാപിച്ചവരെകൊണ്ട് തന്നെ അവ നീക്കം ചെയ്യിക്കണം. ബോർഡുകൾ സ്ഥാപിച്ച സ്ഥാപനങ്ങൾ തന്നെ സ്വന്തമായി നീക്കം ചെയ്യണം. പൊതു സ്ഥലങ്ങളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കണമെങ്കിൽ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണമെന്നാണ് നിയമം.

ഈ വിഷയത്തിൽ ഹൈക്കോടതി ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും അനധികൃത ബോർഡുകളും കൊടികളും നിയന്ത്രിക്കാൻ കഴിയാത്തതിൽ ഹൈക്കോടതി സർക്കാരിനെ വിമർശിക്കുകയും വിശദീകരണം തേടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തദ്ദേശ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സർക്കുലർ ഇറക്കിയത്. ബാനറുകൾ,ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ പിഴ നൽകി ഉടൻ തന്നെ നടപടികൾ എടുക്കാനാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. 

Tags:    

Similar News