''ആർ ബി ഐ യുടെ കണക്കുകൂട്ടലുകളും തെറ്റിച്ച് വിലക്കയറ്റം കുതിക്കുന്നു''

വിലകയറ്റ൦ മൂലം ഗാർഹിക സമ്പാദ്യം കുത്തനെ ഇടിഞ്ഞു

Update: 2023-10-27 11:02 GMT

കടം കൊണ്ട് വലഞ്ഞ് ജനങ്ങള്‍.ഇപ്പോള്‍ കടമെടുത്താണ് ജീവിതം തള്ളി നീക്കുന്നതെന്ന് കോൺഗ്രസ്സ്.

ഒക്ടോബറിലെ ആർബിഐ ബുള്ളറ്റിൻ ഇത് ശരിവെക്കുന്നുവെന്നുവെന്നും  എല്ലാ മേഖലകളിലും സമ്പദ് വ്യവസ്ഥയെ തെറ്റായ ദിശയിൽ കേന്ദ്ര സർക്കാർ നയിക്കുന്നതിനാൽ  രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ദുരിതത്തിലാണന്നും  കോൺഗ്രസ്സ്  ജനറല്‍ സെക്രട്ടറി ജയറാം രമേശ്.

ആർബിഐ ബുള്ളറ്റിൻ അനുസരിച്ച്  രാജ്യത്തെ വിലക്കയറ്റം  ആർ ബി ഐ പ്രതീക്ഷിച്ചത് നാലു ശതമാനത്തിനും മുകളിലാണ്.ഇത് ഇപ്പോൾ  നിയന്ത്രണാതീതമായി 6 .8 ശതമാനത്തിലെത്തി, കോൺഗ്രസ് നേതാവ് പറഞ്ഞു.

ധാന്യങ്ങള്‍,പയറുവർഗ്ഗങ്ങള്‍,പലവ്യജ്ഞനങ്ങള്‍ എന്നിവയുടെ സുസ്ഥിരവിലക്കയറ്റം തുടരുന്നുവെന്ന് ആർബിഐ ചൂണ്ടിക്കാട്ടുന്നു.

ഭൂരിഭാഗം ജനങ്ങളും വിലക്കയറ്റ സമ്മർദം മൂലം അടിസ്ഥാന ആവശ്യങ്ങളായ  ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം  എന്നിവ നിറവേറ്റാൻ ബുദ്ധിമുട്ടുന്നുവെന്ന് രമേശ് പറഞ്ഞു .

ആർബിഐയുടെ സെപ്തംബർ ബുള്ളറ്റിനില്‍ രാജ്യത്തിൻ്റ സമ്പദ് ഘടനയുടെ വളർച്ചയെ  ബാധിക്കുന്ന പല വസ്തുതകളും ചൂണ്ടി കാണിച്ചിട്ടുണ്ട്. അതിലേറ്റവും ഗുരുതരമായതു ജനങ്ങളുടെ സമ്പാദ്യത്തില്‍ 47 വർഷത്തിനിടയിൽ വന്ന  ഏറ്റവും വലിയ  കുറവാണ്. മറ്റൊന്ന് തൊഴിൽ സമൂഹത്തിൻ്റെ വളർച്ച മുരടിച്ചതു൦ .

കുതിക്കുന്ന വിലക്കയറ്റം  വീട്ടു ചിലവുകളുടെ വലിയ വർധനയ്ക്ക് കാരണമാവുകയും അത് ജനങ്ങളുടെ സമ്പാദ്യത്തില്‍ വലിയ  കുറവ് വരുവാൻ  ഇടയാക്കിയെന്നും രമേശ് ചൂണ്ട്ക്കാട്ടി.

ജനങ്ങളുടെ സമ്പാദ്യത്തില്‍ കുറവ് വന്നത് ഭവന നിർമാണ ലോണുകളും, വാഹന ലോണുകളും  അടക്കുന്നത് കൊണ്ടാണെന്നാണ് കേന്ദ്ര ധനമന്ത്രിയുടെ  വാദം.എന്നാല്‍ ഇത് ശരിയല്ലെന്ന് ബുള്ളറ്റിൻ തന്നെ പറയുന്നു.

ബുള്ളറ്റിൻ കണക്കനുസരിച്ച് ഈ കാലയളവില്‍ സ്വർണ  വായ്പയിൽ  23 ശതമാനവും വ്യക്തിഗത വായ്പയിൽ  29 ശതമാനവും വർധനവുണ്ടായി.

ആർബിഐ യുടെ ഒക്ടോബർ ബുള്ളറ്റിനും ഇത് ശരിവെക്കുന്നു.ഇതനുസരിച്ച് ബാങ്കുകളുടെ വായ്പയുടെ  വളർച്ചയില്‍ ഏറ്റവും വലിയ ഘടകം വ്യക്തിഗത ലോണുകളായിരുന്നു.ഒക്ടോബർ കാലയളവില്‍ ഇത് 23 ശതമാനമാവും സ്വർണ്ണ പണയ വായ്പ 22 ശതമാനവും ആയിരുന്നു.

ഇതെല്ലാം കാണിക്കുന്നത് കേന്ദ്ര സർക്കാർ  ഒരുപാട് കാര്യങ്ങൾ  ജനങ്ങളില്‍ നിന്നും മറച്ചുവെക്കുന്നു എന്നാണ്,  ജയറാം രമേശ് പറയുന്നു. ``കേന്ദ്ര സർക്കാർ വസ്തുതകള്‍ മറച്ചു വെക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.'' 

കേന്ദ്രം കള്ളം പറയുന്നു എന്നതല്ല മുഖ്യ വിഷയം, മറിച്ച് സാമ്പത്തിക രംഗത്തെ സർക്കാരിൻ്റെ  കെടുകാര്യസ്ഥത കൊണ്ട്  രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും കഷടപ്പെടുന്നുവെന്നതാണ് കാതലായ പ്രശ്നം. 

Tags:    

Similar News