രാഷ്ട്രീയം മതിയാക്കുന്നതായി ഗംഭീര്‍; ക്രിക്കറ്റില്‍ സജീവമാകും

  • രാഷ്ട്രീയ ചുമതലകളില്‍ നിന്ന് ഒഴിവാക്കി തരാന്‍ ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് ഗംഭീര്‍
  • ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി സജീവ രാഷ്ട്രീയം വിടുകയാണെന്നാണു ഗംഭീര്‍ പ്രഖ്യാപിച്ചത്
  • അവസരം തന്നതിന് നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും നന്ദി പറയുന്നതായും ഗംഭീര്‍ അറിയിച്ചു

Update: 2024-03-02 05:59 GMT

മുന്‍ ക്രിക്കറ്റ് താരവും പാര്‍ലമെന്റംഗവുമായ ഗൗതം ഗംഭീര്‍ രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തിറങ്ങാനിരിക്കവേയാണ് രാഷ്ട്രീയം വിടുന്നതായി പ്രഖ്യാപിച്ച് ഗംഭീര്‍ എത്തിയത്. പാര്‍ട്ടിയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ഗംഭീര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

എക്‌സ് പ്ലാറ്റ്‌ഫോമിലാണ് ഇക്കാര്യം അറിയിച്ചത്. രാഷ്ട്രീയ ചുമതലകളില്‍ നിന്ന് ഒഴിവാക്കി തരാന്‍ ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് ഗംഭീര്‍ കുറിച്ചു.

ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള പാര്‍ലമെന്റംഗമാണ് ഇപ്പോള്‍ ഗംഭീര്‍. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മിയുടെ അതീഷിയെയും കോണ്‍ഗ്രസിന്റെ അരവിന്ദ് സിംഗിനെയും പരാജയപ്പെടുത്തിയാണ് ഗംഭീര്‍ പാര്‍ലമെന്റംഗമായത്. 6,95,109 വോട്ടിന്റെ ഭൂരിപക്ഷം ഗംഭീറിന് ലഭിച്ചു.

ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി സജീവ രാഷ്ട്രീയം വിടുകയാണെന്നാണു ഗംഭീര്‍് പ്രഖ്യാപിച്ചത്.

ജനങ്ങളെ സേവിക്കാന്‍ അവസരം തന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും നന്ദി പറയുന്നതായും ഗംഭീര്‍ അറിയിച്ചു.

ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററായി ഗംഭീറെത്തുമെന്നാണു സൂചന.

Tags:    

Similar News