നാരി ന്യായ് ഗ്യാരന്റിയുമായി കോണ്‍ഗ്രസ്; തിരഞ്ഞെടുപ്പില്‍ പ്രതീക്ഷ സ്ത്രീ വോട്ടര്‍മാര്‍

  • അഞ്ച് സ്‌കീമുകളാണ് നാരി ന്യായ് ഗ്യാരന്റിയിലുള്ളത്
  • സ്ത്രീകള്‍ക്ക് നിയമസഹായം ഉറപ്പാക്കാന്‍ സംവിധാനമൊരുക്കും
  • വനിതകള്‍ക്ക്കേന്ദ്ര സര്‍ക്കാര്‍ ജോലിയില്‍ 50 ശതമാനം സംവരണമേര്‍പ്പെടുത്തും

Update: 2024-03-13 10:36 GMT

സ്ത്രീ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനായി കോണ്‍ഗ്രസ് പാര്‍ട്ടി 'നാരി ന്യായ് ഗ്യാരന്റി' പ്രഖ്യാപിച്ചു. ഈ പദ്ധതി പ്രകാരം ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ ധനസഹായമായി ലഭിക്കുമെന്നാണു വാഗ്ദാനം.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായിപ്രകടനപത്രികയുടെ ഭാഗമായ പദ്ധതി പ്രഖ്യാപിച്ചത്.

' ഭാരത് ജോഡോ ന്യായ് യാത്ര ' യുടെ ഭാഗമായി മഹാരാഷ്ട്രയിലെ ധുലെയിലാണ് രാഹുല്‍ ഇപ്പോള്‍. അവിടെ വച്ചാണ് ഇന്ന് നാരി ന്യായ് ഗ്യാരന്റി പ്രഖ്യാപിച്ചത്.

അഞ്ച് സ്‌കീമുകളാണ് നാരി ന്യായ് ഗ്യാരന്റിയിലുള്ളത്.

ഒന്നാമത്തേത് മഹാലക്ഷ്മി

ഈ സ്‌ക്രീം പ്രകാരം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം 1 ലക്ഷം രൂപ നല്‍കുമെന്നാണ്.

രണ്ടാമത്തേത് ആദി അബാദി പൂരാ ഹഖ്

വനിതകള്‍ക്ക്കേന്ദ്ര സര്‍ക്കാര്‍ ജോലിയില്‍ 50 ശതമാനം സംവരണമേര്‍പ്പെടുത്തും.

മൂന്നാമത്തേത് ശക്തി കാ സമ്മാന്‍

അങ്കണവാടി ആശ വര്‍ക്കര്‍മാര്‍, ഉച്ചഭക്ഷണ തൊഴിലാളികള്‍ എന്നിവരുടെ പ്രതിഫലം ഇരട്ടിയാക്കും

നാലാമത്തേത് അധികാര്‍ മൈത്രി

സ്ത്രീകള്‍ക്ക് നിയമസഹായം ഉറപ്പാക്കാന്‍ പഞ്ചായത്ത് തലം മുതല്‍ സംവിധാനമൊരുക്കും

അഞ്ചാമത്തേത് സാവിത്ര ഫൂലെ ഹോസ്റ്റല്‍

ഒരു വര്‍ക്കിംഗ് വിമണ്‍ ഹോസ്റ്റല്‍ ജില്ലാ തലത്തില്‍ സജ്ജമാക്കും.

Tags:    

Similar News