രാജസ്ഥാനിലും മധ്യപ്രദേശിലും ഭരണം ഉറപ്പിച്ച് ബിജെപി; തെലങ്കാന കോണ്‍ഗ്രസിന്

  • ഛത്തീസ്‍ഗഡിലും ബിജെപി ലീഡിലേക്കെത്തി

Update: 2023-12-03 07:04 GMT

നാലു സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലങ്ങളില്‍ ഏറക്കുറേ വ്യക്തത വന്നിരിക്കുകയാണ്. മധ്യപ്രദേശില്‍ ബിജെപി ഭരണം നിലനിര്‍ത്തുമ്പോള്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസില്‍ നിന്ന് ഭരണം പിടിച്ചെടുക്കുന്നു. ഛത്തീസ്‍ഗഡില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നും തെലങ്കാനയില്‍ ബിആര്‍എസിനെ പിന്നിലാക്കി കോണ്‍ഗ്രസ് അധികാരത്തിലേക്ക് എത്തുന്നുവെന്നും വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഉറപ്പിക്കാം. 

200 നിയമസഭാ സീറ്റുകളുള്ള രാജസ്ഥാനില്‍ 101 സീറ്റുകളാണ് ഭരണം ഉറപ്പിക്കാന്‍ വേണ്ടത്.  ബിജെപി 113ഓളം സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 65ഓളം സീറ്റുകളിലും മറ്റുള്ളവര്‍ 17ഓളം സീറ്റുകളിലും ലീഡ് ചെയ്യുന്നു.

230 സീറ്റുകളുള്ള മധ്യപ്രദേശില്‍ 155 സീറ്റുകളില്‍ ബിജെപിയും 72 സീറ്റുകളില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. 119 സീറ്റുകളുള്ള തെലങ്കാനയില്‍ 71 സീറ്റുകളില്‍ കോണ്‍ഗ്രസും 36 സീറ്റുകളില്‍ ബിആര്‍എസും ലീഡ് ചെയ്യുന്നു. 90 സീറ്റുകളുള്ള ഛത്തീസ്‍ഗഡില്‍ കനത്ത മല്‍സരമാണ് പ്രകടമാകുന്നത്. ലീഡ് നിലയില്‍ ഏറെ നേരം കോണ്‍ഗ്രസായിരുന്നു മുന്നിലെങ്കിലും ഇപ്പോള്‍ ബിജെപി മുന്നിലേക്കെത്തി. 

Tags:    

Similar News