ബിജെപിക്ക് സംഭാവന ലഭിച്ചത് 719 കോടി, കോണ്‍ഗ്രസിന് 79 കോടി; കണക്ക് പുറത്തുവിട്ട് ഇലക്ഷന്‍ കമ്മിഷന്‍

ബിജെപിക്ക് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്തത് പ്രൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റാണ്

Update: 2023-12-05 12:02 GMT

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 719 കോടി രൂപ. കോണ്‍ഗ്രസിന് ലഭിച്ചത് 79 കോടി രൂപയും.

ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

2021-22 സാമ്പത്തിക വര്‍ഷം ബിജെപിക്ക് സംഭാവന ലഭിച്ചത് 614 കോടി രൂപയായിരുന്നു. ഇതില്‍ നിന്നും 17.1 ശതമാനത്തിന്റെ വര്‍ധനയാണ് 2022-23 ലുണ്ടായത്.

മറുവശത്ത് കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ഇടിവാണുണ്ടായത്.

2021-22 ല്‍ കോണ്‍ഗ്രസിന് 95.4 കോടി രൂപ സംഭാവന ലഭിച്ചപ്പോള്‍ 2022-23 ല്‍ 79 കോടി രൂപയായി ചുരുങ്ങി.

2022-23 ല്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്തത് പ്രൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റാണ്. 252.7 കോടി രൂപയാണ് ഈ ട്രസ്റ്റ് സംഭാവന ചെയ്തത്.

20.25 കോടി രൂപ സംഭാവന ചെയ്ത കൊല്‍ക്കത്ത ആസ്ഥാനമായ എംകെജെ എന്റര്‍പ്രൈസസ് ലിമിറ്റഡ് ആണ് കോണ്‍ഗ്രസിന് ഏറ്റവും വലിയ സംഭാവന നല്‍കിയത്.

2022-23 ല്‍ ആം ആദ്മി പാര്‍ട്ടിക്ക് സംഭാവനയായി ലഭിച്ചത് 37 കോടി രൂപയാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭാവനകളില്‍ 20,000 രൂപയില്‍ താഴെയുള്ള തുക ഒഴിവാക്കിയിട്ടുണ്ട്.

Tags:    

Similar News