പോളിംഗ് ദിനത്തില്‍ ബീഹാറില്‍ ശമ്പളത്തോടു കൂടിയ അവധി
- ഏപ്രില്‍ 19, ഏപ്രില്‍ 26, മെയ് 7, മെയ് 13, മെയ് 20, മെയ് 25, ജൂണ്‍ 1 തീയതികളിലാണു തിരഞ്ഞെടുപ്പ് നടക്കുന്നത്
- ബീഹാറില്‍ നടക്കുന്നത് 40 ലോക്‌സഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ്
- ജൂണ്‍ 1 ന് ബീഹാറിലെ അജിയോണ്‍ (ഭോജ്പൂര്‍) നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കുന്നുണ്ട്
ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി പ്രഖ്യാപിച്ചതായി ബീഹാര്‍ സര്‍ക്കാര്‍ അറിയിച്ചു.
ബീഹാറിലെ 40 ലോക്‌സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ ഏഴ് ഘട്ടങ്ങളിലായിട്ടാണു നടക്കുന്നത്.
ജൂണ്‍ 1 ന് ബീഹാറിലെ അജിയോണ്‍ (ഭോജ്പൂര്‍) നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കുന്നുണ്ട്.
ഏപ്രില്‍ 19, ഏപ്രില്‍ 26, മെയ് 7, മെയ് 13, മെയ് 20, മെയ് 25, ജൂണ്‍ 1 തീയതികളിലാണു തിരഞ്ഞെടുപ്പ് നടക്കുന്നത്.
1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 135 'ബി' പ്രകാരം, വോട്ടെടുപ്പ് ദിവസം ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി അനുവദിക്കുന്നതിനുള്ള വ്യവസ്ഥയുണ്ട്.