വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ഇരുചക്രവാഹന ഉപയോഗത്തിന് മാര്‍ഗനിര്‍ദേശം
- ഓണ്‍ലൈന്‍ ഡെലിവറി ഏജന്‍സികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി
- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുമ്പോള്‍ തൊഴിലില്ലാത്ത യുവാക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കും
സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള ഇരുചക്രവാഹനങ്ങളുടെ നിയന്ത്രണത്തിനും സുരക്ഷിതമായ പ്രവര്‍ത്തനത്തിനുമുള്ള വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉടനേ പുറത്തിറക്കുമെന്ന് പശ്ചിമ ബംഗാള്‍ ഗതാഗത വകുപ്പ് അറിയിച്ചു.
ഒല, ഊബര്‍, റാപ്പിഡോ, ഇന്‍ഡ്രൈവ്, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, ബ്ലിങ്കിറ്റ്, സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഓണ്‍ലൈന്‍ ഡെലിവറി ഏജന്‍സികളുമായി പശ്ചിമബംഗാള് ഗതാഹഗതവകുപ്പ് നടത്തിയ ചർച്ചയിലാണ് മാർനിർദ്ദേശങ്ങള്‍ പുറപ്പെടുവിക്കുവാന്‍ തീരുമാനമായത്. യോഗത്തില്‍ പശ്ചിമ ബംഗാള്‍ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി സൗമിത്ര മോഹന്‍ അധ്യക്ഷനായിരുന്നു.
വാണിജ്യ ആവശ്യങ്ങള്‍ക്കായി ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ സ്റ്റേക്ക്ഹോള്‍ഡര്‍ അഗ്രഗേറ്റര്‍മാര്‍, കോര്‍പ്പറേറ്റ് ഹൗസുകള്‍, ഏജന്‍സികള്‍ എന്നിവയെ പ്രസക്തമായ മോട്ടോര്‍ വാഹന നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി ഒരു മേല്‍നോട്ട സംവിധാനത്തിന് കീഴില്‍ കൊണ്ടുവരും.
ഈ വാഹനങ്ങളെ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കും. ഇത്തരം ഇരുചക്രവാഹനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് എന്‍ഒസി നേടുന്നതിന് ഗതാഗത വകുപ്പിന്റെ ഇടപെടല്‍ ഓപ്പറേറ്റര്‍മാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ക്യാമ്പുകള്‍ വഴി ഇത്തരം പരിവര്‍ത്തനം വേഗത്തിലാക്കാന്‍ അവര്‍ വകുപ്പിനോട് അഭ്യര്‍ത്ഥിച്ചു.
മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ ദുര്‍ബല സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്നുള്ള തൊഴിലില്ലാത്ത യുവാക്കളുടെ താല്‍പ്പര്യങ്ങള്‍ ഗതാഗത വകുപ്പ് പരിഗണിക്കും. ഇത്തരം വാഹനങ്ങള്‍ ഗതാഗത വാഹനങ്ങളായി ഉപയോഗിക്കുന്നത് ഇനി അനുവദിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിര്‍ദ്ദിഷ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ അവ രേഖാമൂലം സമര്‍പ്പിക്കാന്‍ ഗതാഗത സെക്രട്ടറി നിർദ്ദേശിച്ചു.