ഇലക്ടറല്‍ ബോണ്ടിലൂടെ ആം ആദ്മിക്കും ലഭിച്ചു ചെറുതല്ലാത്ത സംഭാവന

  • 10 പേര്‍ ആം ആദ്മിക്ക് നല്‍കിയത് 52 കോടി രൂപ
  • കൊല്‍ക്കത്ത ആസ്ഥാനമായ ഏവീസ് ട്രേഡിംഗ് ആന്‍ഡ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് ആം ആദ്മി പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത്
  • 54 പേരാണ് ആം ആദ്മി പാര്‍ട്ടിക്ക് ഇലക്ടറല്‍ ബോണ്ട് വഴി സംഭാവന നല്‍കിയത്

Update: 2024-03-22 12:08 GMT

ഇലക്ടറല്‍ ബോണ്ട് വഴി അരവിന്ദ് കെജ്‌രിവാള്‍ നേതൃത്വം നല്‍കുന്ന ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചത് 65.4 കോടി രൂപയെന്ന് ഇലക്ഷന്‍ കമ്മിഷന്‍ പുറത്തുവിട്ട പട്ടിക പറയുന്നു.

2019 ഏപ്രിലിനും 2024 ജനുവരിക്കുമിടയില്‍ കമ്പനികളും വ്യക്തികളും ഉള്‍പ്പെടെ 54 പേരാണ് ആം ആദ്മി പാര്‍ട്ടിക്ക് ഇലക്ടറല്‍ ബോണ്ട് വഴി സംഭാവന നല്‍കിയത്.

അതില്‍ 15 പേരുടെ സംഭാവന പാര്‍ട്ടിക്ക് ലഭിച്ച മൊത്തം സംഭാവനയുടെ 88 ശതമാനം വരും.

10 പേര്‍ ആം ആദ്മിക്ക് നല്‍കിയത് 52 കോടി രൂപയാണ്.

കൊല്‍ക്കത്ത ആസ്ഥാനമായ ഏവീസ് ട്രേഡിംഗ് ആന്‍ഡ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് ആം ആദ്മി പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത്. ഇവര്‍ നല്‍കിയത് 10 കോടി രൂപയാണ്.

ഏവീസ് ട്രേഡിംഗ് കമ്പനി മൊത്തം 112.5 കോടി രൂപയുടെ ബോണ്ടുകളാണ് വാങ്ങിയത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ക്കും ഏവീസ് ട്രേഡിംഗ് കമ്പനി സംഭാവന നല്‍കി.

സാമ്പത്തിക വര്‍ഷം 2019-20, 2022-23 ല്‍ കമ്പനി നഷ്ടം രേഖപ്പെടുത്തിയിട്ടും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയെന്നും ഇലക്ഷന്‍ കമ്മിഷന്റെ കുറിപ്പില്‍ സൂചിപ്പിക്കുന്നു.

ഏവീസ് ട്രേഡിംഗ് കമ്പനി കഴിഞ്ഞാല്‍ ആം ആദ്മി പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് ബജാജ് ഓട്ടോയാണ്. 8 കോടി രൂപയാണ് ബോണ്ടിലൂടെ സംഭാവന നല്‍കിയത്.

Tags:    

Similar News