പ്രധാനമന്ത്രിക്ക് ഫ്രാന്‍സിന്റെ പരമോന്നത ബഹുമതി

  • ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ലെജിയന്‍ ഓഫ് ഓണര്‍ ഫ്രഞ്ച് പ്രസിഡന്റ് സമ്മാനിച്ചു
  • മാഴ്‌സെയില്‍ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആരംഭിക്കും
  • ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണുമായി ചര്‍ച്ച നടത്തി

Update: 2023-07-14 05:12 GMT

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രാന്‍സിന്റെ പരമോന്നത ബഹുമതിയായ ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ലെജിയന്‍ ഓഫ് ഓണര്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സമ്മാനിച്ചു.രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പാരീസിലെത്തിയ മോദിക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. ഫ്രഞ്ച് ദേശീയ ദിനാഘോഷത്തില്‍ വിശിഷ്ടാതിഥിയായി എത്തിയതാണ് പ്രധാനമന്ത്രി.

എലിസി പാലസില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തിട്ടുണ്ട്. 'ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടി ഈ ബഹുമതിക്ക് പ്രസിഡന്റ് മാക്രോണിനോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു,' മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

നേരത്തെ, ഫ്രഞ്ച് പ്രസിഡന്റും പ്രഥമ വനിതയുമായ ബ്രിജിറ്റ് മാക്രോണും എലിസി കൊട്ടാരത്തില്‍ മോദിക്കായി സ്വകാര്യ വിരുന്ന് ഒരുക്കിയിരുന്നു.

വൈകുന്നേരം, മോദി ഇവിടെ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്യുകയും ഫ്രാന്‍സില്‍ യുപിഐ ഉപയോഗിക്കുന്നതിനുള്ള കരാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. സെയ്ന്‍ നദിയിലെ ഒരു ദ്വീപിലെ കലാകേന്ദ്രമായ ലാ സീന്‍ മ്യൂസിക്കേലില്‍ ആവേശഭരിതരായ ജനക്കൂട്ടത്തോട് ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ മോദി ഇന്ത്യയുടെ അതിവേഗ വികസനത്തെക്കുറിച്ച് വിശദീകരിച്ചു.

ലോകക്രമവും ഇന്ത്യയുടെ ശക്തിയും റോളും വളരെ വേഗത്തില്‍ മാറുകയാണ്. ഫ്രാന്‍സിലെ മാഴ്‌സെയില്‍ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഫ്രാന്‍സ് അതിന്റെ ദേശീയ ദിനം ആഘോഷിക്കുന്നു, അതില്‍ താന്‍ പങ്കെടുക്കുന്ന അതിഥിയാണ്. താന്‍ നിരവധി തവണ ഇവിടെ വന്നിട്ടുണ്ടെന്നും എന്നാല്‍ ഇത്തവണ അതിന് പ്രത്യേകതയുണ്ട്. ഇന്ത്യയ്ക്കുള്ള പിന്തുണയെയും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ ശക്തിയെയും മോദി പ്രശംസിക്കുകയും ചെയ്തു. രണ്ട് രാജ്യങ്ങള്‍, അവരുടെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുകയാണ്.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സ് സന്ദര്‍ശനം ആരംഭിച്ചത് ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണും സെനറ്റ് പ്രസിഡന്റ് ജെറാര്‍ഡ് ലാര്‍ച്ചറുമായുള്ള കൂടിക്കാഴ്ചകളോടെയാണ്. രാവിലെ ഇവിടെയിറങ്ങിയ മോദിയെ പ്രധാനമന്ത്രി ബോണ്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചു.ആചാരപരമായ സ്വീകരണവും ഗാര്‍ഡ് ഓഫ് ഓണറും നല്‍കി.

സാമ്പത്തികം, വ്യാപാരം, ഊര്‍ജം, പരിസ്ഥിതി, വിദ്യാഭ്യാസം, മൊബിലിറ്റി, റെയില്‍വേ, ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍, മ്യൂസിയോളജി, ജനങ്ങളുമായുള്ള ബന്ധം തുടങ്ങി വിവിധ മേഖലകളില്‍ സഹകരണം തുടരുന്നതിനെക്കുറിച്ച് മോദിയും ബോണും ചര്‍ച്ച ചെയ്തു.

സെനറ്റ് പ്രസിഡന്റ് ലാര്‍ച്ചറുമായുള്ള കൂടിക്കഴ്ചയില്‍ മോദി ഒരു ഇരു നേതാക്കളും പരസ്പര താല്‍പ്പര്യമുള്ള നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. നിരവധി മേഖലകളില്‍ ഇന്ത്യ-ഫ്രാന്‍സ് സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സമ്മതിക്കുകയും ഇരുവരും സമ്മതിച്ചു.

ജൂലൈ 15 ന് പാരീസില്‍ നിന്ന് മോദി ഔദ്യോഗിക സന്ദര്‍ശനത്തിനായി യുണൈറ്റഡ് അറബ് എമിറേറ്റിലെ അബുദാബിയിലേക്ക് പോകും.

Tags:    

Similar News