മോദി- ട്രംപ് കൂടിക്കാഴ്ച അടുത്തമാസം ?

Update: 2025-01-23 06:43 GMT
narendra modi-donald trump meeting next month
  • whatsapp icon

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച അടുത്തമാസം നടന്നേക്കുമെന്നു റിപ്പോർട്ട്. വാഷിങ്ടനില്‍ ഇരുവരും തമ്മില്‍ കാണുന്നതിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുമായുള്ള ബന്ധത്തിന് കൂടുതല്‍ പ്രാമുഖ്യം യുഎസ് നല്‍കുന്നതായി വ്യക്തമാക്കുന്ന സൂചനയാണിത്.

കുടിയേറ്റവും വ്യാപാരവുമായിരിക്കും കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാവിഷയം. കൂടാതെ ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിനെപ്പറ്റിയും ഇരുരാജ്യങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനെപ്പറ്റിയും ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യക്കാര്‍ക്ക് അമേരിക്കയില്‍ തൊഴില്‍ വീസ എളുപ്പമാക്കുന്നതിനും വ്യാപാരബന്ധം ശക്തമാക്കുന്നതിനുമാണ് ഇന്ത്യ ഊന്നല്‍ നല്‍കുന്നത്. ട്രംപ് പൊതുവേ പ്രഖ്യാപിച്ച ഭീമമായ ഇറക്കുമതി തീരുവ ഒഴിവാക്കാന്‍ ഇന്ത്യ വിട്ടുവീഴ്ചയ്ക്കു തയാറായേക്കുമെന്നും  സൂചനയുണ്ട്. അമേരിക്കന്‍ നിക്ഷേപം ആകര്‍ഷിക്കാനുള്ള ഇന്‍സെന്റീവുകള്‍ പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്.

Tags:    

Similar News