'സാമ്പത്തിക ആസൂത്രണത്തിൽ കൊച്ചിക്കാര്‍ മുന്നിൽ' - ആദിത്യ ബിര്‍ള സര്‍വേ
സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും കൊച്ചിക്കാര്‍ ശുഭപ്രതീക്ഷ പുലര്‍ത്തുന്നു
കൂടുതല്‍ ശുഭപ്രതീക്ഷ പുലര്‍ത്തുന്നതായി ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് നടത്തിയ സര്‍വേ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച കാഴ്ചപ്പാടുകള്‍, തയ്യാറാടെപ്പുകള്‍ തുടങ്ങിയ വിഷയങ്ങളാണ് അനിശ്ചിത് സൂചിക 2024 സര്‍വേയിലൂടെ വെളിപ്പെടുത്തുന്നത്. സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ കൈകാര്യം ചെയ്യാന്‍ കൊച്ചിയിലുള്ളവര്‍ കാട്ടുന്ന സവിശേഷതയും ഇതില്‍ വ്യക്തമാക്കുന്നു.
ക്രിയാത്മകമായ സാമ്പത്തിക ആസൂത്രണം
സര്‍വേയില്‍ പ്രതികരിച്ച കൊച്ചിയില്‍ നിന്നുള്ളവരില്‍ 72 ശതമാനം പേരും അടുത്ത അഞ്ചു വര്‍ഷങ്ങളില്‍ ഉയര്‍ന്ന തോതിലെ സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ദേശീയ ശരാശരി 88 ശതമാനമായിരിക്കെയാണിത്. എന്നാല്‍ ഇവരില്‍ കൂടുതല്‍ പേരും സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് ശുഭപ്രതീക്ഷ പുലര്‍ത്തുകയും ചെയ്യുന്നു. പ്രവചിക്കാനാവാത്ത ജോലി സമയങ്ങളാണ് കൊച്ചിയിലെ ജീവനക്കാരില്‍ 49 ശതമാനം പേരും നേരിടുന്നത്. ഇതിന്‍റെ ദേശീയ ശരാശരി 43 ശതമാനമാണ്. ജോലി സംബന്ധിച്ച് കൊച്ചിയില്‍ കൂടുതല്‍ വെല്ലുവിളികളുണ്ടെന്നാണ് ഇതു സൂചിപ്പിക്കുന്നത്. അതെ സമയം തന്ത്രപരമായ സാമ്പത്തിക ആസൂത്രണത്തിന്‍റെ കാര്യത്തില്‍ കൊച്ചിയിലുള്ളവര്‍ മുന്നിലുമാണ്. 70 ശതമാനം പേര്‍ സാമ്പത്തിക സുരക്ഷിതത്വത്തിനായി ഇന്‍ഷുറന്‍സ് പോളിസികളില്‍ നിക്ഷേപിക്കുന്നു. ദേശീയ തലത്തില്‍ 42 ശതമാനം പേര്‍ ബിസിനസ്, പെന്‍ഷന്‍ വരുമാനങ്ങളെ ആശ്രയിക്കുന്ന സാഹചര്യത്തിലാണിത്. കൊച്ചിയില്‍ 22 ശതമാനം പേര്‍ മാത്രമാണ് ഇത്തരം സ്രോതസുകളെ ആശ്രയിക്കുന്നത്. ദേശീയ തലത്തില്‍ 69 ശതമാനം പേര്‍ അടിയന്തര സാഹചര്യങ്ങള്‍ക്കായി സേവിങ്സ് അക്കൗണ്ടുകള്‍ ഉപയോഗിക്കുമ്പോള്‍ കൊച്ചിയില്‍ ഇതു 41 ശതമാനം പേര്‍ മാത്രമാണ്.
മാതാപിതാക്കളുടെ സാമ്പത്തിക സ്വാധീനം
മാതാപിതാക്കളുടെ സ്വഭാവങ്ങള്‍ തങ്ങളെ സാമ്പത്തിക കാര്യങ്ങളില്‍ സ്വാധീനിച്ചതായി 47 ശതമാനം കൊച്ചിയിലെ നിവാസികള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ദേശീയ തലത്തില്‍ ഇത് 63 ശതമാനമാണ്. ആരോഗ്യ സേവനങ്ങള്‍ ഏറെ നിര്‍ണായകമെന്ന് 56 ശതമാനം പേര്‍ കരുതുന്നു. അതേ സമയം ദേശീയ തലത്തില്‍ പരുക്ക്, രോഗം എന്നിവയാണ് (62 ശതമാനം) കൂടുതല്‍ പ്രാധാന്യത്തോടെ വീക്ഷിക്കപ്പെടുന്നത്.