മാധബി ബുച്ചിനെ പിഎസി വിളിച്ചുവരുത്തിയേക്കും
- പിഎസി അടുത്ത യോഗം ചേരുമ്പോള്‍ മാധബി ബുച്ചിനെ വിളിച്ചുവരുത്തുമെന്നാണ് കരുതുന്നത്
- സെബി ഒരു സ്വയംഭരണ സ്ഥാപനമാണെങ്കിലും, ധനമന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്
പാര്‍ലമെന്റ് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മറ്റി സെബി ചെയര്‍പേഴ്സണ്‍ മാധബി ബുച്ചിനെ വിളിച്ചുവരുത്തിയേക്കും. സെബിയുടെ വിശദമായ അക്കൗണ്ടുകള്‍ സമര്‍പ്പിക്കാന്‍ പിഎസി ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
ധനമന്ത്രാലയം പാര്‍ലമെന്റ് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മറ്റിക്ക് വിശദാംശങ്ങള്‍ സമര്‍പ്പിക്കണം. സെബിയുടെ അക്കൗണ്ടുകള്‍, സിഎജി ഓഡിറ്റ്, 2023-24 സാമ്പത്തിക വര്‍ഷങ്ങളിലെ ആഭ്യന്തര നിരീക്ഷണങ്ങള്‍ എന്നിവ സമര്‍പ്പിക്കാനാണ് പിഎസി ആവശ്യപ്പെട്ടിരിക്കുന്നത്. പിഎസി അടുത്ത യോഗം ചേരുമ്പോള്‍ സെബി ചെയര്‍പേഴ്സണ്‍ മാധബി ബുച്ചിനെ വിളിച്ചുവരുത്തിയേക്കും.
അഭൂതപൂര്‍വമായ നീക്കത്തില്‍, 2022-23-24 സാമ്പത്തിക വര്‍ഷങ്ങളിലെ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) അക്കൗണ്ടുകളുടെ വിശദമായ അവലോകനം നടത്താന്‍ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) ആവശ്യപ്പെട്ടിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാല്‍ അധ്യക്ഷനായി, ഭരണസഖ്യത്തിലെയും പ്രതിപക്ഷ ഇന്ത്യാ ബ്ലോക്കിലെയും അംഗങ്ങള്‍ അടങ്ങുന്ന
പിഎസിപാനല്‍, സെപ്റ്റംബര്‍ 27-നകം വിവരങ്ങള്‍ നല്‍കണമെന്ന് ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. സെബി ഒരു സ്വയംഭരണ സ്ഥാപനമാണെങ്കിലും, ധനമന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
സര്‍ക്കാരിന്റെ വരവും ചെലവും ഓഡിറ്റ് ചെയ്യുകയും പൊതു ധനകാര്യങ്ങളുടെ ഉത്തരവാദിത്തം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പിഎസിയുടെ പങ്ക്.