പുരപ്പുറ സൌരോർജ്ജ പദ്ധതിയില്‍ ചേർന്നത് ഒരു കോടി കുടുംബങ്ങള്‍: മോദി

  • റൂഫ്ടോപ്പ് സോളാര്‍ സ്‌കീമിന് കീഴില്‍ ഒരു കോടിയിലധികം കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി
  • ഫെബ്രുവരി 13 നാണ് പ്രധാനമന്ത്രി പദ്ധതി ആരംഭിച്ചത്.
  • വീടുകളിലെ വൈദ്യുതി ചെലവില്‍ ഗണ്യമായ കുറവ് ഈ സംരംഭം വാഗ്ദാനം ചെയ്യുന്നു

Update: 2024-03-16 10:22 GMT

 'പിഎം-സൂര്യ ഘര്‍: മുഫ്ത് ബിജിലി യോജന' എന്ന റൂഫ്ടോപ്പ് സോളാര്‍ സ്‌കീമിന് കീഴില്‍ ഇതിനകം ഒരു കോടിയിലധികം കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് മികച്ച വാര്‍ത്തയാണെന്നും അദ്ദേഹം പ്രശംസിച്ചു.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും രജിസ്ട്രേഷനുകള്‍ ഒഴുകുന്നു. അസം, ബിഹാര്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ 5 ലക്ഷത്തിലധികം അപേക്ഷകള്‍ ലഭിച്ചതായി അദ്ദേഹം 'എക്സ്' പ്ലാറ്റ്‌ഫോമിലെ പോസ്റ്റില്‍ പറഞ്ഞു.

ഊര്‍ജ ഉല്‍പ്പാദനം ഉറപ്പാക്കുന്നതിനൊപ്പം വീടുകളിലെ വൈദ്യുതി ചെലവില്‍ ഗണ്യമായ കുറവും ഈ സംരംഭം വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവരോട് എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഒരു മികച്ച ചുറ്റുപാടിന് സംഭാവന നല്‍കിക്കൊണ്ട്, പരിസ്ഥിതിക്ക് ഇണങ്ങുന്ന ജീവിതശൈലിയെ വലിയ തോതില്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഒരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇത് ആരംഭിച്ച് ഏകദേശം ഒരു മാസത്തിനുള്ളില്‍, പ്രധാനമന്ത്രി-സൂര്യ ഘര്‍: മുഫ്ത് ബിജ്ലി യോജനയ്ക്കായി ഇതിനകം ഒരു കോടിയിലധികം കുടുംബങ്ങള്‍ സ്വയം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്ന് മോദി പറഞ്ഞു.

2024 ഫെബ്രുവരി 13 നാണ് പ്രധാനമന്ത്രി പദ്ധതി ആരംഭിച്ചത്.

Tags:    

Similar News