ഓപ്പണ്‍ എഐയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു

  • ടോക്കണില്‍ ക്ലിക്കുചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കുന്നവയായിരുന്നു പോസ്റ്റുകള്‍
  • വിഷയം പരിശോധിച്ച് വരികയാണെന്നാണ് ഓപ്പണ്‍എഐയുടെ പ്രതികരണം
  • ഇതിനു മുമ്പും, ഓപ്പണ്‍എഐയുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ ഹാക്കിംഗിന് ഇരയായിട്ടുണ്ട്
;

Update: 2024-09-24 10:11 GMT
blindfolded by open ai, hacking on x account
  • whatsapp icon

ഓപ്പണ്‍ എഐയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. അക്കൗണ്ടില്‍ വ്യാജ ക്രിപ്റ്റോ ടോക്കണ്‍ പോസ്റ്റുകള്‍ വന്നതോടെയാണ് ഹാക്കിംഗ് വിവരം പുറംലോകമറിഞ്ഞത്.

ഇതിനെത്തുടര്‍ന്ന് ഹാക്കിംഗിനെക്കുറിച്ചും, ക്രിപ്റ്റോയുമായി ബന്ധപ്പെട്ട വ്യാജ പോസ്റ്റുകളെക്കുറിച്ചും അന്വേഷിക്കുകയാണെന്ന് കമ്പനി അറിയിച്ചു. ന്യൂയോര്‍ക്ക് സമയം വൈകുന്നേരം 7 മണിയോടെയാണ് വ്യാജ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

ക്രിപ്റ്റോ ടോക്കണില്‍ ക്ലിക്കുചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കുന്നവയായിരുന്നു പോസ്റ്റുകള്‍. പ്രശ്നത്തെക്കുറിച്ച് പരിശോധിച്ച് വരികയാണെന്നാണ് ഓപ്പണ്‍എഐയുടെ പ്രതികരണം.

പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ഒരു മണിക്കൂറോളം സമയമെടുത്തു. ഒട്ടനവധി പേര്‍ വഞ്ചിക്കപ്പെട്ടതായാണ് സൂചന.

ഓപ്പണ്‍എഐയുമായി ബന്ധപ്പെട്ട ബിസിനസ് ആഗോള തലത്തില്‍ വലിയ രീതിയില്‍ വികസിക്കുകയും വന്‍ നിക്ഷേപത്തിലേക്കെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരം വെല്ലുവിളികള്‍ ഉയരുന്നത്.

ഇതിനു മുമ്പും, ഓപ്പണ്‍എഐയുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍, വ്യാജ ക്രിപ്‌റ്റോ പോസ്റ്റിന് ഇരയായിട്ടുണ്ട്.

ഈ അടുത്ത് ഓപ്പണ്‍എഐ ഗവേഷകനായ ജാസണ്‍ വെയുടെ അക്കൗണ്ടില്‍ വ്യാജ ടോക്കണ്‍ പോസ്റ്റ് വന്നിരുന്നു. ജൂണില്‍, ഓപ്പണ്‍എഐ ചീഫ് സയന്റിസ്റ്റ് ജാക്കൂബ് പച്ചോക്കിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. കൂടാതെ 023 ജൂണില്‍ ഓപ്പണ്‍എഐ ചീഫ് ടെക്നോളജി ഓഫീസര്‍ മീരാ മുരട്ടിയുടെ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.

Tags:    

Similar News