ഉള്ളടക്കം പങ്കുവയ്ക്കല്‍; ഓപ്പണ്‍എഐ, ഹേഴ്സ്റ്റുമായി കരാറിലെത്തി
- വാര്‍ത്തകള്‍ ചാറ്റ് ജിപിടിയില്‍ ഉണ്ടാകേണ്ടത് നിര്‍ണായകം
- ഓപ്പണ്‍എഐ ഇതിനോടകം തന്നെ ചില പ്രസാധകരുമായി ലൈസന്‍സിംഗ് ഇടപാടുകള്‍ നടത്തുന്നുണ്ട്
;

ഉള്ളടക്കം പങ്കുവയ്ക്കുന്നതിന് ഓപ്പണ്‍എഐ, ഹേഴ്സ്റ്റുമായി കരാറില്‍ ഒപ്പുവെച്ചു .കൂടുതല്‍ വാര്‍ത്താ ഉള്ളടക്കം ചാറ്റ് ജിപിടിയിലേക്ക് കൊണ്ടുവരുകയാണ് ലക്ഷ്യം.
കരാറിന്റെ ഭാഗമായി ഓപ്പണ്‍എഐയില്‍ എസ്‌ക്വയര്‍, കോസ്‌മോപൊളിറ്റന്‍, എല്‍എ എന്നിവയില്‍ നിന്നും, കൂടാതെ 40-ലധികം പത്രങ്ങളില്‍ നിന്നുമുള്ള വാര്‍ത്തകള്‍ നല്‍കുന്നതിന് ഹേഴ്സ്റ്റ് ലൈസന്‍സ് നല്‍കും.
വാര്‍ത്തകള്‍ സുതാര്യതയോടെ എളുപ്പത്തില്‍ ആളുകളിലേക്ക് എത്തിക്കാനും ഡാറ്റകള്‍ ഉപയോഗിക്കാനും ചാറ്റ് ജിപിടിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
ജനറേറ്റീവ് എഐ എല്ലാ മേഖലകളിലേക്കും വ്യാപിക്കുന്ന സാഹചര്യത്തില്‍ , ജേണലിസ്റ്റുകള്‍ നല്‍കുന്ന വാര്‍ത്തകളും അതില്‍ ഉണ്ടായിരിക്കേണ്ടത് നിര്‍ണായകമാണെന്ന് ഹെര്‍സ്റ്റ് വക്താവ് പറഞ്ഞു.
ഓപ്പണ്‍എഐ ഇതിനോടകം തന്നെ കോണ്ടെ നാസ്റ്റ്, ന്യൂസ് കോര്‍പ്പ് , ടൈം മാഗസിന്‍ തുടങ്ങിയ പ്രസാധകരുമായി ലൈസന്‍സിംഗ് ഇടപാടുകള്‍ നടത്തുന്നുണ്ട്.