ഇനി സീറ്റ് ഉറപ്പിക്കാം ഒരു ക്ലിക്കിലൂടെ ; ഒഴിവുകൾ അറിയാൻ IRCTC ആപ്പ്
- ട്രെയിനില്‍ ഒഴിവുള്ള സീറ്റുകള്‍ വേഗത്തില്‍ കണ്ടെത്തുന്നതിനുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ഐആർസിടിസി ആപ്പും (IRCTC app) വെബ്സൈറ്റും (IRCTC website) ഉപയോഗിക്കാം
- കൺഫോമ് ടിക്കറ്റ് ഇല്ലെങ്കില്‍പ്പോലും, ഈ മാർഗത്തിലൂടെ ശ്രമിച്ച് നോക്കിയാല്‍ ഒരുപക്ഷേ സീറ്റ് ലഭ്യമായേക്കും.
- ഈ ഡീറ്റെയില്‍സ് ഒക്കെ ലഭിക്കുന്നതിന് നമ്മള്‍ IRCTC ആപ്പിലേക്ക് ലോഗിൻ ചെയ്യേണ്ടതില്ല. അതിനാല്‍ത്തന്നെ ഐആർസിടിസി അക്കൗണ്ട് ഇല്ലാതെ തന്നെ ആർക്കും ട്രെയിനിലെ ഒഴിവുള്ള സീറ്റുകള്‍ ഈ വഴിയിലൂടെ കണ്ടെത്താം
ഇന്ത്യൻ റെയിൽവേയിൽ യാത്രക്കാർ ഏറെയുണ്ടെങ്കിലും പല റൂട്ടുകളിലും കുറച്ചു മാത്രം ട്രെയിനുകള്‍ മാത്രമാണ് സർവീസ് നടത്തുന്നത്. കൂടാതെ സീറ്റിനു അനുസരിച്ചുള്ള യാത്രക്കാരെ അല്ല റെയിൽവേ ഒരു ട്രെയ്‌നിലായി ഉൾകൊള്ളിപ്പിക്കുന്നത്. അതിനാല്‍ത്തന്നെ ടിക്കറ്റ് ലഭ്യമാകുക എന്നത് പലപ്പോഴും ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ട്രെയിനില്‍ സീറ്റ് ഒഴിവുണ്ടോ എന്ന് അറിയാൻ മുൻപ് സാധാരണക്കാർക്ക് അല്‍പ്പം പണിപ്പെടേണ്ടിവന്നിരുന്നു. എന്നാലിന്ന് കാലം മാറി. പല സേവനങ്ങളും ഓണ്‍ലൈനായി നമുക്ക് ലഭ്യമാക്കുന്നുണ്ട്. ഇപ്പോള്‍ ഏതൊരാള്‍ക്കും ഐആർസിടിസിയുടെ വെബ്സൈറ്റില്‍ കയറി വിവരങ്ങള്‍ പരിശോധിക്കാൻ സാധിക്കും. റെയില്‍വേയുടെ കീഴിലുള്ള ഇന്ത്യൻ റെയില്‍വേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ അഥവാ ഐആർസിടിസി ( IRCTC ) ആണ് ഇതിന്റെയെല്ലാം പ്രവർത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.ട്രെയിനില്‍ ഒഴിവുള്ള സീറ്റുകള്‍ വേഗത്തില്‍ കണ്ടെത്തുന്നതിനുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ഐആർസിടിസി ആപ്പും (IRCTC app) വെബ്സൈറ്റും (IRCTC website) ഉപയോഗിക്കാം
എങ്ങനെ കണ്ടെത്താം ?
കൺഫോമ് ടിക്കറ്റ് ഇല്ലെങ്കില്‍പ്പോലും, ഈ മാർഗത്തിലൂടെ ശ്രമിച്ച് നോക്കിയാല്‍ ഒരുപക്ഷേ സീറ്റ് ലഭ്യമായേക്കും. IRCTC വെബ്‌സൈറ്റിലേക്ക് പോകുക, പ്രധാന പേജില്‍, ബുക്ക് ടിക്കറ്റ് ബോക്‌സിന് മുകളില്‍, ചാർട്ടുകള്‍/ വേക്കൻസികൾ എന്നൊരു ഓപ്ഷൻ കാണാം. അതില്‍ ക്ലിക്ക് ചെയ്യുമ്പോൾ റിസർവേഷൻ ചാർട്ട് എന്ന പേരില്‍ ഒരു പുതിയ ടാബ് തുറക്കും.ആദ്യ ബോക്സില്‍ ട്രെയിനിൻ്റെ പേര്/നമ്പർ രണ്ടാമത്തെ ബോക്സില്‍ ബോർഡിംഗ് സ്റ്റേഷനും നല്‍കുക. തുടർന്ന് ഗെറ്റ് ട്രെയിൻ ചാർട്ട് എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇത് ഒഴിവുള്ള സീറ്റുകളുടെ വിശദാംശങ്ങളടങ്ങിയ റിസർവേഷൻ ചാർട്ട് ലഭ്യമാക്കും. ഇതുവഴി വിവിധ ക്ലാസുകളിലും വ്യത്യസ്ത കോച്ചുകളിലും, ബെർത്ത് അടിസ്ഥാനത്തില്‍ പോലും ഒഴിവുള്ള സീറ്റുകള്‍ കണ്ടെത്താൻ കഴിയും.
സ്മാർട്ഫോണിലെ രീതി
ഐആർസിടിസി ആപ്പിന്റെ സഹായത്താല്‍ സ്മാർട്ട്ഫോണില്‍ നിന്ന് പോലും ഇക്കാര്യങ്ങള്‍ ഇപ്പോള്‍ പരിശോധിക്കാം. ഇതിനായി IRCTC ഒഫീഷ്യല്‍ ആപ്പ് Android, iOS ആപ്പ് സ്റ്റോറുകളില്‍ ലഭ്യമാണ്. ഇത് ഡൗണ്‍ലോഡ് ചെയ്‌ത് ഇൻസ്റ്റാള്‍ ചെയ്‌തുകഴിഞ്ഞാല്‍, ട്രെയിനില്‍ ഒഴിവുള്ള സീറ്റ് ബുക്ക് ചെയ്യുന്നതിന് ചുവടെയുള്ള ഘട്ടങ്ങള്‍ പിന്തുടർന്നാല്‍ മതി.ആദ്യം IRCTC ആപ്പ് തുറക്കുക. ട്രെയിൻ ഐക്കണില്‍ ടാപ്പ് ചെയ്യുക. ശേഷം ചാർട്ട് വേക്കൻസിയില്‍ ക്ലിക്ക് ചെയ്യുക. ഇത് മൊബൈല്‍ വെബ് ബ്രൗസറില്‍ റിസർവേഷൻ ചാർട്ട് പേജ് തുറക്കുന്നു. തുടർന്ന് ട്രെയിനിൻ്റെ പേര്/നമ്പർ , ബോർഡിംഗ് സ്റ്റേഷൻ തുടങ്ങിയ ഡീറ്റെയില്‍സ് നല്‍കുക. ഒഴിവുള്ള സീറ്റുകളുടെ എണ്ണത്തിനൊപ്പം ലഭ്യമായ ഒഴിവുള്ള ബർത്തുകളും സ്ക്രീനില്‍ കാണാം.
ലോഗിൻ ചെയ്യേണ്ടതില്ല
മറ്റൊരു കാര്യം എന്തെന്നാല്‍, ഈ ഡീറ്റെയില്‍സ് ഒക്കെ ലഭിക്കുന്നതിന് നമ്മള്‍ IRCTC ആപ്പിലേക്ക് ലോഗിൻ ചെയ്യേണ്ടതില്ല. അതിനാല്‍ത്തന്നെ ഐആർസിടിസി അക്കൗണ്ട് ഇല്ലാതെ തന്നെ ആർക്കും ട്രെയിനിലെ ഒഴിവുള്ള സീറ്റുകള്‍ ഈ വഴിയിലൂടെ കണ്ടെത്താം