യുഎസ്-ചൈന വ്യാപാരയുദ്ധം; നേട്ടം കൊയ്യാന്‍ ഇന്ത്യ

  • ട്രംപ്- മോദി കൂടികാഴ്ച ഇന്ത്യന്‍ വ്യവസായ മേഖലയ്ക്ക് നിര്‍ണായകം
  • 'ചൈന പ്ലസ് വണ്‍' തന്ത്രം വീണ്ടും ശക്തിപ്പെടാം
  • കയറ്റുമതിയില്‍ രാജ്യത്തെ സ്മാര്‍ട്ട്ഫോണ്‍, ലാപ്ടോപ്പ്, ടാബ്ലറ്റ് നിര്‍മ്മാണ കമ്പനികള്‍ക്ക് നേട്ടമുണ്ടാകും

Update: 2025-02-05 12:04 GMT

യുഎസ്-ചൈന വ്യാപാര യുദ്ധം ആരംഭിച്ചതോടെ ട്രംപ്- മോദി കൂടികാഴ്ച ഇന്ത്യന്‍ വ്യവസായ മേഖലയ്ക്ക് നിര്‍ണായകമാവും. അമേരിക്ക ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടിലേക്ക് വഴിമാറുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക വിദഗ്ധര്‍. വ്യാപാര യുദ്ധത്തിന്റെ ഗുണഭോക്താവ് ഇന്ത്യന്‍ കയറ്റുമതി മേഖലയാവും. രാജ്യത്ത് നിന്നുള്ള അമേരിക്കയിലേക്കുള്ള കയറ്റുമതി ഉയരും. ഇത് സംബന്ധിച്ച കരാറുകള്‍ മോദിയുടെ യുഎസ് സന്ദര്‍ശന വേളയില്‍ ഉണ്ടാവാമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ചൈനയ്ക്ക് ഇറക്കുമതി ചുങ്കം ചുമത്തിയ പശ്ചാത്തലത്തില്‍ ചെലവ് കുറഞ്ഞ ഇറക്കുമതി, ചൈനയ്ക്ക് ബദലാകുന്ന നിര്‍മാണ കേന്ദ്രം എന്നീ നിലയിലും ഇന്ത്യയെ ആഗോള കമ്പനികള്‍ പരിഗണിക്കും. കൂടുതല്‍ വിദേശ കമ്പനികള്‍ ഇന്ത്യയിലെത്തും. 'ചൈന പ്ലസ് വണ്‍' തന്ത്രം വീണ്ടും ശക്തിപ്പെടുകയും ചെയ്യാം.

ഇവയെല്ലാം ഇന്ത്യന്‍ സമ്പദ്ഘടനയ്ക്കും മാനുഫാക്ചറിങ് മേഖലയ്ക്കും പോസിറ്റീവ് ഘടകങ്ങളാണ്. കയറ്റുമതിയില്‍ രാജ്യത്തെ സ്മാര്‍ട്ട്ഫോണ്‍, ലാപ്ടോപ്പ്, ടാബ്ലറ്റ് നിര്‍മ്മാണ കമ്പനികള്‍ക്കായിരിക്കും ഗുണം ലഭിക്കുക. ആഗോള ബ്രാന്‍ഡുകള്‍ ആയ ആപ്പിള്‍, മോട്ടറോള എന്നിവ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി കൂടുതല്‍ ശക്തിപ്പെടുത്തും. ഫലപ്രദമായ ഉഭയകക്ഷി ചര്‍ച്ചയും നയതന്ത്ര നീക്കങ്ങളുമാണ് ഇനി ആവശ്യം. ഇതിന് മോദിയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

അതേസമയം, അമേരിക്കയെയും അയല്‍രാജ്യമായ ചൈനയോടും നിഷ്പക്ഷ നിലപാട് എന്ന തന്ത്രം രാജ്യം പ്രയോഗിക്കേണ്ടി വരും. ഒരു ഭാഗത്തേക്ക് മാത്രം പോയാല്‍ മറുരാജ്യവുമായി ശത്രുതാ മനോഭാവും വളരാം. അത് ഇന്ത്യയ്ക്ക് ക്ഷീണമുണ്ടാക്കുമെന്നും രാഷ്ട്രീയ നിരീക്ഷകരും മുന്നറിയിപ്പ് നല്‍കുന്നു.  

Tags:    

Similar News