അവസാനത്തെ ഡിവിഡിയും അയച്ച് നെറ്റ്ഫ്ലിക്സ്

  • നെറ്റ്ഫ്ലിക്സ് ഡിവിഡി ഡെലിവറി സേവനം അവസാനിപ്പിച്ചു
  • 1998-ൽ ആരംഭിച്ച സേവനം സ്ട്രീമിംഗ് ഉള്ളടക്കത്തിലേക്ക്
  • ഡിവിഡിയുടെ ചുവപ്പു കവർ ഇനി ഐകോണിക് ചിഹ്നം
;

Update: 2023-09-30 12:29 GMT
Netflix adds 2.8 lakh new subscribers in the US after ending password sharing, should Indians worry?
  • whatsapp icon

നെറ്റ്ഫ്ലിക്സ് തങ്ങളുടെ  അവസാനത്തെ വാടക ഡിവിഡിയും മെയില്‍ ചെയ്തു.  2010-ലെ ചലച്ചിത്രമായ ട്രൂ ഗ്രിറ്റ് ആണ് ചുവപ്പ് കവറിലുണ്ടായിരുന്നത്.   ഇതോടെ  25 വർഷത്തെ ഡിവിഡി ഡെലിവറി സേവനം സെപ്റ്റംബർ 29-ന്  കമ്പനി അവസാനിപ്പിച്ചിരിക്കുന്നത്. 

 ഡിവിഡി നെറ്റ്ഫ്ലിക്സ് ഡോട്ട് കോം ഇപ്പോൾ നെറ്റ്ഫ്ലിക്സ് വെബ്‌സൈറ്റിലേക്ക് റീഡയറക്‌ട് ചെയ്തിരിക്കുകയാണ്.  സ്ട്രീമിംഗ് ഉള്ളടക്കത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, 1998-ൽ ആരംഭിച്ച  ഈ സേവനം തങ്ങള്‍ പൂർണമായും അവസാനിപ്പിക്കുന്നു എന്നാണ് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചത്. സെപ്റ്റംബർ 29 ന് ശേഷം എല്ലാ സബ്‌സ്‌ക്രൈബർമാർക്കും അവരുടെ കൈവശമുള്ള അവസാന ഡിസ്കുകൾ സൗജന്യമായി കൈവശം വയ്ക്കാൻ അനുവദിച്ചിട്ടുണ്ട്.

വരിക്കാർക്ക്,  മെയിൽ ചെയ്യാൻ ഉപയോഗിച്ചിരുന്ന ചുവന്ന കവർ, കമ്പനിയുടെ ആദ്യകാലത്തെ ഓർമയ്ക്കായി നെറ്റ്ഫ്ലിസ് ന്റെ ഐക്കണിക് ചിഹ്നമായി മാറും. ബ്ലോക്ക്ബസ്റ്റർ പോലുള്ള പരമ്പരാഗത വീഡിയോ വാടക സ്റ്റോറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ നെറ്ഫ്ലിക്സ് ഡിവിഡി ഡെലിവറി സർവീസ്   വളരെ സൗകര്യപ്പദവും   താങ്ങാനാവുന്നതുമായ സേവനമാണ് നല്കിയിരുന്നത്.  ഓൺലൈൻ സ്ട്രീമിംഗ് സേവനങ്ങള്‍ ഉയർന്നുവന്നതുള്‍പ്പെടെയുള്ള നിരവധി ഘടകങ്ങൾ മൂലം ഡിവിഡികളില്‍ ആളുകള്‍ക്ക് താല്പര്യം കുറഞ്ഞു. 2000 കാലഘട്ടങ്ങളിൽ ജനപ്രിയമായിരുന്ന ഡിവിഡി വാടക സംവിധാനം,ഓൺലൈൻ സ്ട്രീമിംഗ് വന്നതോടെ  ഔട്ടാകുകയായിരുന്നു.

Tags:    

Similar News