ഇന്‍ഫോസിസ് പാദഫലം: അക്ഷത മൂര്‍ത്തിയുടെ ആസ്തി 138 കോടി രൂപയിലെത്തും
ഇന്‍ഫോസിസ് ഓഹരിയില്‍ നിന്നു മാത്രമുള്ള അക്ഷത മൂര്‍ത്തിയുടെ ആകെ ആസ്തി 70.12 കോടി രൂപ മൂല്യം വരുന്നതാണ്;

2023 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഇന്‍ഫോസിസിന്റെ അറ്റാദായത്തില്‍ മൂന്ന് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഓഹരി ഒന്നിന് 18 രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കുകയും ചെയ്തു.
ഇതിലൂടെ അക്ഷത മൂര്‍ത്തിയുടെ അറ്റ മൂല്യം കുതിച്ചുയരാന്‍ സാധ്യതയേറിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 138 കോടി രൂപയാകുമെന്നാണ് വിലയിരുത്തുന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യയും ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ മകളുമാണ് അക്ഷത മൂര്‍ത്തി.
ഇന്‍ഫോസിസിന്റെ 3,89,57,096 ഇക്വിറ്റി ഷെയറുകളാണ് അക്ഷതാ മൂര്‍ത്തിയുടെ കൈവശമുള്ളത്.
ഇത് ഇന്‍ഫോസിസിന്റെ മൊത്തം പെയ്ഡ് അപ് ക്യാപിറ്റലിന്റെ 1.05 ശതമാനം വരും.
ഇന്‍ഫോസിസ് ഓഹരിയില്‍ നിന്നു മാത്രമുള്ള അക്ഷത മൂര്‍ത്തിയുടെ ആകെ ആസ്തി 70.12 കോടി രൂപ മൂല്യം വരുന്നതാണ്.
2023 ഒക്ടോബര്‍ 12-നാണ് ഇന്‍ഫോസിസിന്റെ സെപ്റ്റംബര്‍ പാദഫലം പുറത്തുവിട്ടത്.