പ്രവാസികൾക്കായി നിക്ഷേപ വാതിൽ തുറന്നിട്ട് സർക്കാർ; കണ്ണൂരിൽ വ്യവസായ പാർക്ക് ഉടൻ

Update: 2025-01-15 10:05 GMT

പ്രവാസികൾക്ക് മാത്രമായി കണ്ണൂരിൽ വ്യവസായ പാർക്ക്‌ തുടങ്ങുമെന്ന് മന്ത്രി പി. രാജീവ്‌. കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി ദുബായിൽ സംഘടിപ്പിച്ച റോഡ് ഷോയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കണ്ണൂരിൽ കിൻഫ്രയുടെ വ്യവസായ പാർക്കിലാണ് പ്രവാസി വ്യവസായ പാർക്കിന് സ്ഥലം അനുവദിച്ചിരിക്കുന്നത്. കേരളത്തിലേക്ക് പ്രവാസികള്‍ അയയ്ക്കുന്ന പണം, വ്യവസായ മേഖലയിലേക്കു വഴി തിരിച്ചു വിടുകയാണ് പ്രവാസി പാര്‍ക്കിന്റെ ലക്ഷ്യം.

100 കോടി മുതൽ മുടക്കുന്ന നിക്ഷേപകർക്ക് 2 വർഷത്തെ മോറട്ടോറിയമുൾപ്പെടെ നൽകും. ആകെ തുകയുടെ 10 ശതമാനം മാത്രം ആദ്യം നൽകിയാൽ മതിയാവും. 50 - 100 കോടി മുതൽ മുടക്കുന്നവർ 20 ശതമാനം ആദ്യം നൽകിയാൽ മതിയാവും. ബാക്കി തുക പിന്നീട് തവണകളായി അടച്ചാൽ മതിയാകുമെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News