സര്‍ക്കാരിന്റെ മൂലധന നിക്ഷേപം; ലക്ഷ്യം 11 ലക്ഷം കോടിയെന്ന് റിപ്പോര്‍ട്ട്
- മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1.4 ലക്ഷം കോടി കുറവാണ് പ്രവചനം
- ഉപഭോഗം ഉയര്‍ത്താന്‍ ആദായ നികുതി ഇളവ് പ്രഖ്യാപിക്കണം
സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിന്റെ മൂലധന നിക്ഷേപം ലക്ഷ്യം 11 ലക്ഷം കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1.4 ലക്ഷം കോടി രൂപയുടെ കുറവാണ് പ്രവചനം. ഐസിആര്‍എ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്
പണപ്പെരുപ്പം വലിയ വെല്ലുവിളിയാണ്. ആളുകളുടെ ഉപഭോഗം ഉയര്‍ത്തി സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കണം. ഇതിന് ബജറ്റില്‍ വ്യക്തിഗത ആദായ നികുതിയില്‍ ഇളവ് പ്രഖ്യാപിക്കണം. ഒപ്പം വായ്പയെടുക്കല്‍ 1000 കോടി രൂപയില്‍ താഴെയായി നിലനിര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഐസിആര്‍എ ചീഫ് ഇക്കണോമിസ്റ്റ് അദിതി നായര്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ചെലവുകളും വരുമാനവും തമ്മിലുള്ള വ്യത്യാസമായ ധനക്കമ്മി, നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയുടെ 4.8 ശതമാനവും 2026 സാമ്പത്തിക വര്‍ഷത്തില്‍ 4.5 ശതമാനവുമാകുമെന്ന് ഐസിആര്‍എ പ്രവചിക്കുന്നു.
സെപ്റ്റംബര്‍ പാദത്തില്‍ ജിഡിപി വളര്‍ച്ച ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വീണ്ടെടുക്കലാണ് പ്രതീക്ഷിക്കുന്നത്. ജിഡിപി വളര്‍ച്ച 6.5 ശതമാനമാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദിതി നായര്‍ വ്യക്തമാക്കി.