ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ ഇടതുതരംഗം; മിന്നും ജയവുമായി എന്‍പിപി
- 225 അംഗ പാര്‍ലമെന്റില്‍ 159 സീറ്റുകള്‍ എന്‍പിപി നേടി
- തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം പ്രസിഡന്റ് ഇലക്ഷനെക്കാള്‍ കുറവായിരുന്നു
ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ ഇടത് സഖ്യത്തിന് വിജയത്തിളക്കം. ഇന്ന് വോട്ടെണ്ണി തീര്‍ന്നപ്പോള്‍ ദിസനായകെയുടെ നാഷണല്‍ പീപ്പിള്‍സ് പവര്‍ (എന്‍പിപി) പ്രതിപക്ഷ സഖ്യമായ സമാഗി ജന ബാലവേഗയ(എസ്‌ജെബി)യേക്കാള്‍ 62 ശതമാനം വോട്ട് നേടി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ പകുതി ഫലത്തില്‍ തന്നെ കാര്യമായ മുന്‍തൂക്കം എന്‍പിപി നേടുകയായിരുന്നു.225 അംഗ പാര്‍ലമെന്റില്‍ 159 സീറ്റുകളാണ് എന്‍പിപി നേടിയിരിക്കുന്നത്
ഇന്നലെ നടന്ന വോട്ടെടുപ്പില്‍ 65 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബറില്‍ നടന്ന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിനേക്കാള്‍ കുറവ് പോളിങ്ങാണ് രേഖപ്പെടുത്തിയത്.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ദിസനായകെയ്ക്ക് 42 ശതമാനം വോട്ടുകളാണ് നേടാനായത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയില്‍ നടന്ന അതിശക്തമായ ജനകീയ സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു 2024 സെപ്റ്റംബറില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ 2024 സെപ്റ്റംബര്‍ 24ന് ദിസനായകെ പാര്‍ലമെന്റ് പിരിച്ചുവിട്ടു. രാജപക്സെ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള ശ്രീലങ്കന്‍ പീപ്പിള്‍സ് ഫ്രണ്ടിന് പിരിച്ചുവിടപ്പെട്ട പാര്‍ലമെന്റില്‍ 145 സീറ്റുകളുണ്ടായിരുന്നു. എസ്ജെബിക്ക് 54 സീറ്റുകളാണ് ഉണ്ടായിരുന്നത്. ദിസനായകയുടെ എന്‍പിപിക്ക് മൂന്ന് സീറ്റുകള്‍ മാത്രമാണുണ്ടായിരുന്നത്.