കെ എസ് ഇ ബി ലാഭത്തിലേക്ക്; `അക്കൗണ്ടിംഗ് സ്റ്റാൻഡേർഡ്‌സിൽ' നിന്ന് വ്യതിചലിച്ചു എന്ന് ഓഡിറ്റർമാർ
- ഒന്നാം പാദത്തിൽ 102 കോടിയുടെ ലാഭം
- നെഗറ്റീവ് ആസ്തി 2705 കോടി
തിരുവനന്തപുരം: സംസ്ഥാനത്തെ ഏക വൈദ്യുത വിതരണക്കാരായ കെഎസ്ഇബി ജൂണില്‍ അവസാനിച്ച പാദത്തില്‍ 102.28 കോടി രൂപയുടെ അറ്റാദായം നേടിക്കൊണ്ട് ലാഭത്തിലേക്കു തിരിച്ചു വന്നു . 2023 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ കമ്പനി 728.49 കോടി രൂപയുടെ നഷ്ടമായിരുന്നു രേഖപ്പെടുത്തിയത്.
ഇന്ത്യന്‍ അക്കൗണ്ടിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സില്‍ നിന്നും വ്യതിചലിച്ചാണ് കെഎസ്ഇബി കണക്കുകള്‍ അവതരിപ്പിച്ചിരിക്കുന്നത് എന്ന ഗുരുതരമായ വീഴ്ച ഓഡിറ്റേഴ്‌സ് ചൂണ്ടി കാണിച്ചിട്ടുണ്ട്
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,023.82 കോടി രൂപയുടെ അറ്റ നഷ്ടത്തിലായിരുന്നു കമ്പനി ക്ലോസ് ചെയ്തത്. എന്നാല്‍, 2022-23 ലെ ആദ്യ പാദത്തില്‍ കമ്പനി124.91 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. കമ്പനിയുടെ മൊത്തം കടത്തില്‍ അഞ്ച് ശതമാനത്തിന്റെ നേരിയ കുറവ് വന്നിട്ടുണ്ട്. കടം 16,529.27 കോടി രൂപയില്‍ നിന്നും 15,721.75 കോടി രൂപയിലേക്ക് താഴ്ന്നു.
കമ്പനിയുടെ നെഗറ്റീവ് ആസ്തി 25,835.73 കോടി രൂപയില്‍ നിന്ന് 2023 ജൂണ്‍ അവസാനത്തോടെ 27,075.26 കോടി രൂപയായി.ഉയർന്നത് കെ എസ ഇ ബി യുടെ മുന്നോട്ടുള്ള പോക്കിന് പ്രതിബന്ധങ്ങൾ സൃഷ്ടിക്കുമെന്നു സാമ്പത്തിക വിദഗ്ധർ പറയുന്നു.
അവലോകന പാദത്തില്‍ മൊത്തം ആസ്തി 32,434.22 കോടി രൂപയാണ്.
കമ്പനിയുടെ ജൂണ്‍ പാദത്തിലെ വരുമാനം മുന്‍വര്‍ഷം ഇതേ പാദത്തിലെ 4,550.69 കോടി രൂപയില്‍ നിന്നും 5,330.36 കോടി രൂപയായി.
അവലോകന പാദത്തില്‍ കമ്പനി പുറമേ നിന്നും വൈദ്യുതി വാങ്ങാന്‍ 3,101.69 കോടി രൂപയാണ് ചെലവഴിച്ചത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 2,632.64 കോടി രൂപയായിരുന്നു.
എംപ്ലോയീസ് ബെനിഫിറ്റ് കോസ്റ്റ് (ശമ്പളവും മറ്റ് ആനുകൂല്യങ്ങളും) കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 1,017.70 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂണില്‍ അവസാനിച്ച ത്രൈമാസത്തില്‍ 1,172.78 കോടി രൂപ ഉപയോഗിച്ചു.
അക്കൗണ്ട്‌സ് ക്വാളിഫൈയിംഗ്
കമ്പനി ആക്ട് 2013 (ഭേദഗതി പ്രകാരം) വകുപ്പ് 133 പ്രകാരമുള്ള ഇന്ത്യന്‍ അക്കൗണ്ടിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സില്‍ (ഐഎഎസ്) നിന്ന് വ്യതിചലിച്ചാണ് കെഎസ്ഇബി സാമ്പത്തിക വിവരങ്ങള്‍ അവതരിപ്പിച്ചതെന്ന പ്രശ്‌നം ഓഡിറ്റര്‍മാര്‍ ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്.
കമ്പനിയുടെ ആസ്തി/ബാധ്യതകളില്‍ലെ നഷ്ടം കുറച്ച്, അല്ലെങ്കില്‍ കൂട്ടി കാണിക്കുന്നതിന് ഇത് കാരണമാകും. അതിനാല്‍, ഇതുവഴി കമ്പനിക്കുണ്ടാകുന്ന ആഘാതം കണക്കാക്കാന്‍ കഴിയില്ലെന്ന് കമ്പനിയുടെ ഓഡിറ്റര്‍മാര്‍ വിശദീകരിച്ചു.
അക്കൗണ്ട്‌സ് ക്വാളിഫൈയിംഗിന്റെ അടിസ്ഥാനം
(ഒരു കമ്പനിയുടെ) അക്കൗണ്ടുകള്‍ ക്വാളിഫൈ ചെയ്യുക എന്നതിനര്‍ത്ഥം, കമ്പനിയുടെ സാമ്പത്തിക പ്രസ്താവനകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും, ആശങ്കകളും അവയുടെ കൃത്യതയെ, , സമ്പൂര്‍ണ്ണതയെ, അല്ലെങ്കില്‍ അക്കൗണ്ടിംഗ് മാനദണ്ഡങ്ങള്‍ പാലിക്കല്‍ എന്നിവയെ ബാധിക്കുമെന്ന് ഓഡിറ്റര്‍മാര്‍ തിരിച്ചറിയുന്നതാണ് .