കേരള സോൾവെന്റ് എക്സ്ട്രാക്ഷൻസ് തമിഴ്‌നാട്ടിൽ 5 പ്ലാന്റുകൾ പാട്ടത്തിനെടുക്കുന്നു
കെഎസ്ഇയുടെ ത്രൈമാസ ഫലങ്ങള്‍ തുടര്‍ച്ചയായി നഷ്ടത്തിലായിരുന്നു
കൊച്ചി:രാജ്യത്തെ മുന്‍ നിര കാലിത്തീറ്റ ഉൽപ്പാദകാരായ കേരള സോള്‍വെന്റ് എക്‌സ്ട്രാക്ഷന്‍ (കെഎസ്ഇ). കമ്പനി തമിഴ്‌നാട്ടിൽ 5 പ്ലാന്റുകൾ പാട്ടത്തിനെടുത്തു ഉത്പാദനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കി. .
അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധന ഇരിങ്ങാലക്കുട ആസ്ഥാനമായ കമ്പനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇതിന്റെ ഫലമായി കെഎസ്ഇയുടെ ത്രൈമാസ ഫലങ്ങള്‍ തുടര്‍ച്ചയായി നഷ്ടത്തിലായിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി വാര്‍ഷികാടിസ്ഥാനത്തിലും നഷ്ടം നേരിട്ടു.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനി 1.05 കോടി രൂപയുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, തൊട്ടുമുമ്പത്തെ പാദത്തിലും (2022-23 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍) 3.6 കോടി രൂപയുടെ നഷ്ടമുണ്ടായി. അതേസമയം 2022-23 സാമ്പത്തിക വര്‍ഷം 2.38 കോടി രൂപയുടെ നഷ്ടത്തോടെയാണ് അവസാനിച്ചത്.
തുടര്‍ച്ചയായി നേരിടുന്ന നഷ്ടം മറികടക്കാന്‍ കെഎസ്ഇ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കിയിട്ടുണ്ടെന്ന് കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ ഡോ. കെ സി പ്യാരേലാല്‍ മൈഫിന്‍പോയിന്റ് ഡോട്ട്‌കോമിനോട് പറഞ്ഞു.
'ഞ്ങ്ങള്‍ തമിഴ്‌നാട്ടില്‍ അഞ്ച് പ്ലാന്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ പാട്ടത്തിനെടുത്ത് ഉടനെ തന്നെ ഉത്പാദനം വര്‍ധിപ്പിക്കും. ഇത് തമിഴ്‌നാട്ടിലെ ഉത്പാദനം ഇരട്ടിയാക്കാന്‍ സഹായിക്കുമെന്നും' ഡോ.പ്യാരേലാല്‍ അഭിപ്രായപ്പെട്ടു.
ഗ്രാന്റ് തോണ്‍ടണ്‍
കര്‍ണ്ണാടകയിലും ഈ മാതൃക നടപ്പിലാക്കാന്‍ കമ്പനി ആലോചിക്കുന്നുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലുമായി കെഎസ്ഇയുടെ 11 പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. സ്വന്തം പ്ലാന്റുകളുടെ ബാഹ്യമായ കാര്യങ്ങള്‍ അതായത് വിപണിനില സാഹചര്യങ്ങള്‍, കമ്പനിക്കുള്ളിലെ പ്രവര്‍ത്തനത്തിന്റെ ശക്തിയും ദൗര്‍ബല്യങ്ങളും എന്നിവയെക്കുറിച്ച് വിശദമായ പഠനം നടത്താന്‍ ആഗോള തലത്തില്‍ പേരുകേട്ട അക്കൗണ്ടിംഗ് കണ്‍സള്‍ട്ടന്‍സി ഏജന്‍സിയായ ഗ്രാന്റ് തോണ്‍ടണെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കാലിത്തീറ്റ, അഗ്രി ബിസിനസിലെ പ്രമുഖരായ ഗോദ്‌റജ് അഗ്രോവെറ്റ് കെഎസ്ഇയിലെ തന്ത്രപരമായ ഓഹരി സ്വന്തമാക്കാന്‍ താല്‍പ്പര്യപ്പെടുന്നതായി കുറച്ച് നാള്‍ മുമ്പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
നിലവില്‍ കെഎസ്ഇയില്‍ ഏഴ് ശതമാനം ഓഹരി പങ്കാളിത്തമുള്ള ഗോദ്‌റജ് അഗ്രോവെറ്റ് ഓഹരി പങ്കാളിത്തം 20 ശതമാനം വര്‍ധിപ്പിച്ച് കെഎസ്ഇയിലെ ഏറ്റവും വലിയ ഓഹരി പങ്കാളിയാകാന്‍ സമീപിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ഒരുവശത്ത് കാലിത്തീറ്റയ്ക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതും മറുവശത്ത് വെളിച്ചെണ്ണയുടെ വില ഇടിഞ്ഞതും കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിച്ചിരുന്നു.
മാത്രമല്ല പുതിയതായി കമ്പനി അവതരിപ്പിച്ച ഐസ്‌ക്രീം ബ്രാന്‍ഡുകളുടെ വിപണന ചെലവും കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചു. ഇത്രയും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും കമ്പനി ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം കാര്യമായി തന്നെ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കമ്പനി 600 ശതമാനം, 150 ശതമാനം, 200 ശതമാനം, 1000 ശതമാനം എന്നിങ്ങനെയാണ് ലാഭവിഹിതം നല്‍കിയത്.