വാട്ടര്‍ മെട്രോ ഫോര്‍ട്ട്‌കൊച്ചിയിലേക്ക്; 21 ന് സര്‍വീസ് ആരംഭിക്കും

  • ഒരാള്‍ക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്
  • ഓരോ 20-30 മിനിറ്റ് ഇടവേളകളിലായിരിക്കും സര്‍വീസ്
  • ബോട്ടിന്റെയും ടിക്കറ്റിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെയും പരീക്ഷണ ഓട്ടം പൂര്‍ത്തിയായി
;

Update: 2024-04-18 12:00 GMT
water metro service to fort kochi will start on 21st
  • whatsapp icon

കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് ഏപ്രില്‍ 21 മുതല്‍ ഫോര്‍ട്ട്‌കൊച്ചി സര്‍വീസ് ആരംഭിക്കും. ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ മുതല്‍ ഫോര്‍ട്ട്‌കൊച്ചി വരെയുള്ള സര്‍വീസിന് ഒരാള്‍ക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്. ഓരോ 20-30 മിനിറ്റ് ഇടവേളകളിലായിരിക്കും സര്‍വീസ് നടത്തുക.

ബോട്ടിന്റെയും ടിക്കറ്റിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെയും പരീക്ഷണ ഓട്ടം പൂര്‍ത്തിയായി.

വിനോദസഞ്ചാര കേന്ദ്രമായ ഫോര്‍ട്ട്‌കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിക്കുന്നതോടെ ടൂറിസ്റ്റുകള്‍ക്കും യാത്രക്കാര്‍ക്കും ഗതാഗത കുരുക്കില്ലാതെ യാത്ര ചെയ്യാനാകും.

ഇപ്പോള്‍ ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് വൈപ്പിനിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

Tags:    

Similar News