തീപിടിച്ചാൽ സീറ്റിന്റെ ഇരുവശത്ത് നിന്നും വെള്ളം ചീറ്റും, ‘ഐരാവത് ക്ലബ് ക്ലാസ് 2.0’ നിരത്തിലിറക്കി കര്‍ണാടക RTC , സർവ്വീസുകൾ കേരളത്തിലേക്കും

Update: 2024-10-31 08:37 GMT

പുതിയ 20 വോള്‍വൊ ബസുകള്‍ നിരത്തിലിറക്കി കര്‍ണാടക ആര്‍ ടി സി. ‘ഐരാവത് ക്ലബ് ക്ലാസ് 2.0’ എന്ന പേരിലാണ് ബസുകൾ പുറത്തിറക്കിയിരിക്കുന്നത്. 

അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഐരാവത് 2.0യുടെ പ്രത്യേകത. ഫയര്‍ അലാറാം ആന്‍ഡ് പ്രൊട്ടക്ഷന്‍ സിസ്റ്റം (എഫ്.എ.പി.എസ്.) ഉള്‍പ്പെടെ ഒട്ടേറെ സുരക്ഷാ സംവിധാനങ്ങള്‍ ബസിലുണ്ട്. തീപ്പിടിത്തമുണ്ടായാല്‍ സീറ്റിന്റെ ഇരുവശത്തുമുള്ള വാട്ടര്‍ പൈപ്പുകളിലൂടെ വെള്ളം പുറത്തുവിടാന്‍ സാധിക്കുന്ന വിധത്തിലാണ് എഫ്.എ.പി.എസ്. സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. 1.78 കോടി രൂപയാണ് ഒരു ബസിന്റെ വില. നിലവിൽ കര്‍ണാടക ആര്‍ ടി സിയിലുള്ള ഐരാവത് ക്ലബ് ക്ലാസ് ബസുകളുടെ പരിഷ്‌കരിച്ച പതിപ്പാണ് ഐരാവത് ക്ലബ് ക്ലാസ് 2.0. 

യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് രൂപകല്പന ചെയ്തിരിക്കുന്ന ബസിന് 15 മീറ്ററാണ് നീളം. 3.5 ശതമാനം അധികം ലെഗ്റൂമും 5.6 ശതമാനം അധികം ഹെഡ് റൂമും ഉണ്ട്. ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്, കാസര്‍കോട്, റായ്ചൂരു, മന്ത്രാലയ, കുന്ദാപുര, ഗോവ, ശിവമോഗ, മൈസൂരു, ഹൈദരാബാദ്, തിരുപ്പതി എന്നിവടങ്ങളിലേക്കാണ് ഐരാവത് 2.0യുടെ സർവ്വീസുകൾ ഉണ്ടായിരിക്കുക.

Tags:    

Similar News