ഐടി പാര്‍ക്കുകളില്‍ ഈ ന്യൂഇയറിലും ചിയേഴ്സ് പറയാനാവില്ല, ടെക്കികള്‍ ഇനിയും കാത്തിരിക്കണം

  • കേരളത്തിലെ ഐടി മേഖലയില്‍ ഇപ്പോഴും നിരവധി സാമൂഹിക അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ട്
;

Update: 2022-12-29 06:15 GMT
info park news
  • whatsapp icon

കൊച്ചി: കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ ചിയേഴ്സ് പറയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. പാര്‍ക്കുകള്‍ക്കകത്ത് മദ്യശാലകളും വൈന്‍ പാര്‍ലറുകളും സ്ഥാപിക്കുമെന്ന് കഴിഞ്ഞവര്‍ഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

2022-23 വര്‍ഷത്തെ മദ്യനയത്തിലെ തീരുമാനമനുസരിച്ച് ഐടി പാര്‍ക്കുകളില്‍ പ്രത്യേകം അനുവദിച്ച സ്ഥലങ്ങളില്‍ മദ്യം വിതരണം ചെയ്യുന്നതിനുള്ള ലൈസന്‍സ് നല്‍കുന്നതിന് അബ്കാരി നിയമത്തില്‍ മാറ്റം വരുത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പിണറായി വിജയന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഈ സാമ്പത്തിക വര്‍ഷത്തെ മദ്യനയത്തില്‍ നിരവധി വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തേണ്ടതിനാല്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധ്യതയില്ലെന്നാണ് എക്സൈസ് വകുപ്പ് പറയുന്നത്.

2021 ല്‍ ഐടി സ്ഥാപനങ്ങള്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഐടി പാര്‍ക്കുകളിലും നഗരങ്ങളിലും സാമൂഹിക അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഒരു പോരായ്മയാണെന്ന് ചൂണ്ടിക്കാട്ടിയതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കേരളത്തിലെ ഐടി മേഖലയില്‍ ഇപ്പോഴും നിരവധി സാമൂഹിക അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ട്. ബൂവറി ലൈസന്‍സ് ആക്ട് പ്രകാരം സംസ്ഥാനത്ത് ബ്രൂവറി ലൈസന്‍സ് അനുവദിക്കുന്നതിന് വിലക്കില്ലെന്നാണ് ഔദ്യോഗിക രേഖകളില്‍ പറയുന്നത്.

എല്ലാം അനുകൂലമായിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു പ്രതികരണവും ലഭിക്കാത്തതില്‍ വിഷമമുണ്ടെന്നാണ് ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ പറയുന്നത്.

Tags:    

Similar News