സുരക്ഷാ കാരണങ്ങളാല്‍ ഇറാന്‍ ആണവകേന്ദ്രങ്ങള്‍ അടച്ചു

  • ഇസ്രയേല്‍ തിരിച്ചടിക്കുമോ എന്ന കാര്യത്തെ കുറിച്ച് തങ്ങള്‍ ആശങ്കാകുലരാണെന്ന് ഐഎഇഎ തലവന്‍
  • മേഖലയിലെ ആണവ കേന്ദ്രങ്ങള്‍ക്കെതിരേ ആക്രമണം നടത്തിയ ചരിത്രമുണ്ട് ഇസ്രയേലിന്
  • സിറിയയിലെ ഡമാസ്‌കസിലെ ഇറാന്റെ എംബസിക്കു നേരെ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ ഏഴ് റവല്യൂഷണറി ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടിരുന്നു
;

Update: 2024-04-18 10:18 GMT
സുരക്ഷാ കാരണങ്ങളാല്‍ ഇറാന്‍ ആണവകേന്ദ്രങ്ങള്‍ അടച്ചു
  • whatsapp icon

ഇസ്രയേല്‍ തിരിച്ചടി ഭയന്ന് ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു. ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി (ഐഎഇഎ) തലവന്‍ റാഫേല്‍ ഗ്രോസിയാണ് ഇക്കാര്യം പറഞ്ഞത്.

ഇസ്രയേല്‍ തിരിച്ചടിക്കുമോ എന്ന കാര്യത്തെ കുറിച്ച് തങ്ങള്‍ ആശങ്കാകുലരാണെന്ന് അദ്ദേഹം അറിയിച്ചു.

മേഖലയിലെ ആണവ കേന്ദ്രങ്ങള്‍ക്കെതിരേ ആക്രമണം നടത്തിയ ചരിത്രമുണ്ട് ഇസ്രയേലിന്.

1981-ല്‍, വാഷിംഗ്ടണിന്റെ എതിര്‍പ്പ് അവഗണിച്ച് സദ്ദാം ഹുസൈന്റെ ഇറാഖിലെ ഒസിറാക്ക് ആണവ റിയാക്ടറില്‍ ഇസ്രയേല്‍ ബോംബിട്ടു.സിറിയയിലെ ഒരു ആണവ റിയാക്ടറിനെതിരെ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തിയതായും ഇസ്രയേല്‍ സമ്മതിച്ചിരുന്നു.

സിറിയയിലെ ഡമാസ്‌കസിലെ ഇറാന്റെ എംബസിക്കു നേരെ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ ഏഴ് റവല്യൂഷണറി ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായി ഇറാന്‍ ഏപ്രില്‍ 13 മുതല്‍ ഞായറാഴ്ച വരെയായി ഇസ്രയേലിനെതിരേ 300-ലധികം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.

Tags:    

Similar News