തലമുറകളെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച പരിഷ്‌ക്കര്‍ത്താവ്
- അമിതമായ ഭരണകൂട നിയന്ത്രണങ്ങള്‍ അദ്ദേഹം ഒഴിവാക്കി
- രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തുറന്നു
- ഇത് ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുന്നതിന് സഹായകമായി
ഒരു തലമുറയെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച സൗമന്യനായ നേതാവും പരിഷ്‌കര്‍ത്താവുമായിരുന്നു മന്‍മോഹന്‍ സിംഗ്. ചുരുക്കത്തില്‍ ഇന്ത്യയുടെ പരിവര്‍ത്തനത്തിന്റെ മുഖമായിരുന്നു അദ്ദേഹത്തിന്റേത്. 1990-കളുടെ തുടക്കത്തില്‍ ധനമന്ത്രി എന്ന നിലയിലും, 2004 മുതല്‍ ഒരു ദശാബ്ദക്കാലം രാജ്യത്തിന്റെ പ്രധാനമന്ത്രിയായും അദ്ദേഹം സേവനമനുഷ്ടിച്ചു.
അദ്ദേഹത്തിന്റെ പരിഷ്‌കാരങ്ങള്‍ അമിതമായ ഭരണകൂട നിയന്ത്രണങ്ങള്‍ ഒഴിവാക്കി. സമ്പദ് വ്യവസ്ഥ തുറന്നു ഇത് ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുന്നതിന് സഹായിച്ചു. പാശ്ചാത്യരെ ആണവായുധ രാഷ്ട്രത്തെ സഖ്യകക്ഷിയായി അംഗീകരിക്കാന്‍ പ്രേരിപ്പിച്ചു.
എല്ലാറ്റിനും ഉപരിയായി അദ്ദേഹം പ്രതീക്ഷയുടെ മൂര്‍ത്തീഭാവമായിരുന്നു. കമ്പോള സമ്പദ് വ്യവസ്ഥ പ്രവര്‍ത്തിക്കുമെന്ന ഉറച്ച വിശ്വാസം അദ്ദേഹം ജനങ്ങളില്‍ പകര്‍ന്നു. ദാരിദ്ര്യത്തിനും സാമൂഹിക വിവേചനത്തിനും എതിരെ പോരാടുന്ന ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചിതറിക്കിടക്കുന്ന ഭൂരിപക്ഷത്തിനും ഈ മാറ്റങ്ങള്‍ പ്രതീക്ഷ നല്‍കി.
1947-ലെ ഉപഭൂഖണ്ഡത്തിന്റെ വിഭജനസമയത്ത് പാക്കിസ്ഥാനില്‍ നിന്ന് പലായനം ചെയ്ത പുതിയ സ്വതന്ത്ര ഇന്ത്യയിലെ 15 വയസ്സുള്ള സിഖ് അഭയാര്‍ത്ഥി ബാലന്‍ എന്ന നിലയില്‍ നിന്ന് ഓക്സ്ഫോര്‍ഡിലും കേംബ്രിഡ്ജിലും സാമ്പത്തിക ശാസ്ത്രം പഠിക്കുകയും മികച്ച സാങ്കേതിക വിദഗ്ധനെന്ന നിലയില്‍ ശ്രദ്ധേയമായ ജീവിതം കെട്ടിപ്പടുക്കുകയും ചെയ്തു.
ഒരു പോസ്റ്റ്-സോഷ്യലിസ്റ്റ്, കമ്പോള നേതൃത്വത്തിലുള്ള സമ്പദ്വ്യവസ്ഥയില്‍, നമുക്കും നമ്മുടെ സ്വപ്നങ്ങളെ പിന്തുടരാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ഏവരെയും ബോധ്യപ്പെടുത്താന്‍ സിംഗിനു കഴിഞ്ഞു.
1990-കളില്‍, സര്‍ക്കാരുകള്‍ മാറിയപ്പോഴും പരിഷ്‌കരണ പദ്ധതി ട്രാക്കില്‍ തന്നെ തുടര്‍ന്നു. എന്നാല്‍ സിംഗ് രണ്ടാം തവണ പ്രധാനമന്ത്രിയായപ്പോള്‍ വാഗ്ദാനങ്ങള്‍ തെറ്റാന്‍ തുടങ്ങി. 2009 മുതല്‍ അദ്ദേഹം നയിച്ച കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിന് പല പ്രതിസന്ധികളും നേരിടേണ്ടി വന്നു. ചങ്ങാത്ത മുതലാളിമാര്‍ അവരുടെ സ്വിസ് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ഒഴുക്കി. ഇത് പ്രതിപക്ഷ ആക്രമണത്തിന് കാരണമായി.
2014ലെ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ ഭാരതീയ ജനതാ പാര്‍ട്ടി വിജയിച്ചതിന് ഏതാനും മാസങ്ങള്‍ക്കുമുമ്പ്, തന്റെ അവസാന പത്രസമ്മേളനങ്ങളിലൊന്നില്‍ സിംഗ് പറഞ്ഞു, 'ഞാന്‍ ദുര്‍ബലനായ ഒരു പ്രധാനമന്ത്രിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. 'സമകാലിക മാധ്യമങ്ങളെക്കാളും അല്ലെങ്കില്‍ പാര്‍ലമെന്റിലെ പ്രതിപക്ഷത്തെക്കാളും ചരിത്രം എന്നോട് ദയ കാണിക്കുമെന്ന് ഞാന്‍ സത്യസന്ധമായി വിശ്വസിക്കുന്നു.'
മധ്യവര്‍ഗം നികുതിയാല്‍ ഭാരപ്പെടുന്നതും, ദരിദ്രരായിരിക്കുന്നതുമായ ഒരു ഘട്ടത്തിലാണ് അദ്ദേഹം വിടവാങ്ങുന്നത്. മതപരമായ കലഹങ്ങള്‍ വര്‍ധിച്ചുവരികയാണ്, വികസനത്തിനായി ദേശീയ വിഭവങ്ങള്‍ എങ്ങനെ മികച്ച രീതിയില്‍ ഉപയോഗിക്കാമെന്ന ചിന്തപോലും ഇല്ലെന്ന ആരോപണവും ഉയരുന്നു.
ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്, ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറാനുള്ള പാതയിലാണ്. 1.4 ബില്യണ്‍ ആളുകളെ വളരെ സമ്പന്നരാക്കുന്ന വളരെ അസമമായ വളര്‍ച്ചയുടെ ഒരു ഉല്‍പ്പന്നം. ഇത് ഇപ്പോഴും താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യമാണ്, കഴിഞ്ഞ വര്‍ഷം പ്രതിശീര്‍ഷ വരുമാനം 2500 ഡോളറായിരുന്നു. എന്നാല്‍ ലോകത്തെ 12-ാം സാമ്പത്തിക ശക്തിയായ ദക്ഷിണ കൊറിയയുടെ പോലും പ്രതിശീര്‍ഷ വരുമാനം 35,000 ഡോളറാണ്.
1960 കളില്‍ ഇന്ത്യയെപ്പോലെ ദരിദ്രമായിരുന്ന കൊറിയ, സിംഗിന്റെ കാഴ്ചപ്പാടിന് പ്രചോദനമായിട്ടുണ്ട്. 'ഹാനിലെ അത്ഭുതം' തന്റെ ജീവിതകാലത്ത് ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. എന്നാല്‍ അദ്ദേഹം തുടങ്ങിവെച്ച പരിഷ്‌ക്കാരങ്ങള്‍ എന്നുംഓര്‍മിക്കപ്പെടുകതന്നെ ചെയ്യും.