വ്യോമസേനക്കായി കൂടുതല്‍ സുഖോയ് വിമാനങ്ങള്‍; കരാറൊപ്പിട്ടു

  • 12 വിമാനങ്ങള്‍ക്കായി എച്ച്എഎല്ലുമായാണ് കരാര്‍
  • 13500 കോടി രൂപയുയേതാണ് കരാര്‍
  • യുദ്ധവിമാനത്തിന്റെ 62 ശതമാനത്തിലധികം ഭാഗങ്ങള്‍ ഇന്ത്യന്‍ നിര്‍മ്മിതമാണ്

Update: 2024-12-13 03:22 GMT

ഇന്ത്യന്‍ വ്യോമസേനയ്ക്ക് വേണ്ടി 12 സുഖോയ് വിമാനങ്ങള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം എച്ച്എഎല്ലുമായി കരാറൊപ്പിട്ടു. 13500 കോടി രൂപയുയേതാണ് കരാര്‍. ഈ യുദ്ധവിമാനങ്ങള്‍ ഇപ്പോള്‍ ഇന്ത്യയും റഷ്യയും ചേര്‍ന്നുള്ള സംയുക്തസംരംഭമായാണ് നിര്‍മ്മിക്കുന്നത്.

സര്‍ക്കാരിന്റെ 'ആത്മനിര്‍ഭര്‍ ഭാരത്' സംരംഭത്തിന് വലിയ ഉത്തേജനം നല്‍കിക്കൊണ്ട്, പ്രതിരോധ മന്ത്രാലയവും ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡും തമ്മില്‍ 12 എസ് ടു 30 എംകെഐ വിമാനങ്ങളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനുള്ള കരാര്‍ ഒപ്പുവെച്ചതായി പ്രതിരോധ മന്ത്രാലയം തന്നെ പ്രസ്താവനയില്‍ അറിയിച്ചു.

റഷ്യന്‍ യുദ്ധ വിമാനത്തിന് 62.6 ശതമാനം തദ്ദേശീയമായ ഉള്ളടക്കം ഉണ്ടായിരിക്കും. ഇന്ത്യന്‍ പ്രതിരോധ വ്യവസായം നിര്‍മ്മിക്കുന്ന നിരവധി ഘടകങ്ങളുടെ സ്വദേശിവല്‍ക്കരണം കാരണം ഇത് വര്‍ദ്ധിപ്പിക്കുമെന്നും പ്രസ്താവന പറയുന്നു.

എച്ച്എഎല്ലിന്റെ നാസിക് ഡിവിഷനിലാണ് ജെറ്റുകള്‍ നിര്‍മ്മിക്കുക.

''ഈ വിമാനങ്ങളുടെ വിതരണം ഇന്ത്യന്‍ വ്യോമസേനയുടെ പ്രവര്‍ത്തന ശേഷി വര്‍ദ്ധിപ്പിക്കുകയും രാജ്യത്തിന്റെ പ്രതിരോധ തയ്യാറെടുപ്പ് ശക്തിപ്പെടുത്തുകയും ചെയ്യും,'' മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

റഷ്യന്‍ വിമാന നിര്‍മ്മാതാക്കളായ സുഖോയ് വികസിപ്പിച്ചെടുത്ത രണ്ട് സീറ്റുകളുള്ള എസ് യു 30 എംകെഐ. ഇത് ഇപ്പോള്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിനായി HAL ന്റെ ലൈസന്‍സിന് കീഴിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 

Tags:    

Similar News