``സാമ്പത്തിക വളർച്ചയിൽ ഇന്ത്യക്കു, ചൈനക്കൊപ്പം എത്താൻ അടുത്തെങ്ങും സാധ്യമല്ല ``
രണ്ടു രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക അന്തരം വരും കാലങ്ങളിലും കൂടിക്കൊണ്ടിരുക്കുമെന്നു എച് എസ് ബി സി
ഇന്ത്യൻ സമ്പദ്ഘടന അടുത്തകാലത്തു ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്നുണ്ടങ്കിലും, ലോകത്തിന്റെ തന്നെ വളർച്ച എഞ്ചിനുകളിൽ ഒന്നായ ചൈനക്ക് ഒപ്പം എത്താൻ അതിനു അടുത്തെങ്ങും സാധ്യമാവുകയില്ലന്നു എച് എസ് ബി സി അതിന്റെ സാമ്പത്തിക ശാസ്ത്രജ്ഞന്മാരെ ഉദ്ധരിച്ചുകൊണ്ട് പറയുന്നു.
`` രണ്ടു രാജ്യത്തിന്റെയും അക്കങ്ങൾ ( സമ്പദ്ഘടനയുടെ ആരോഗ്യത്തെ സൂചിപ്പിക്കുന്ന സൂചികളും, കണക്കുകളും) കൂട്ടിയാൽ തുല്യമാവുകയില്ല,'' അവരുടെ സാമ്പത്തിക ശാസ്ത്രജ്ഞന്മാരായ ഫെഡെറിക് ന്യൂമാനും, ജസ്റ്റിൻ ഫെങ്ങും ഇന്ന് (ഒക്ടോബര് 14 ) പുറത്തു വിട്ട ഒരു റിപ്പോർട്ടിൽ പറയുന്നു.
``ഇന്ത്യ ഏതാനും സിലിണ്ടറുകളിൽ ഓടുമ്പോൾ, ചൈന ആർക്കും പെട്ടെന്നൊന്നും മറയ്ക്കാൻ കഴിയാത്തത്ര വലിയ, ലോക സമ്പദ്ഘടനയുടെ തന്നെ നെടും തൂണായ , ഒരു സാമ്പത്തിക ശക്തിയാണ്..'' അവർ പറയുന്നു
രണ്ടു രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക അന്തരം വരും കാലങ്ങളിലും കൂടിക്കൊണ്ടിരുക്കുമെന്നു എച് എസ് ബി സി പ്രതീക്ഷിക്കുന്നു . അന്താരാഷ്ട്ര നാണ്യ നിധിയുടെ ( ഐ എം എഫ് ) പ്രവചനം അനുസരിച്ചു 2028 ആകുമ്പോഴേക്കും ചൈന 17 .5 ലക്ഷം കോടി ഡോളർ സമ്പദ്ഘടനയായി വളരും. ഇത് ഇപ്പോഴത്തെ യൂറോപ്യൻ യൂണിയൻ സമ്പദ്ഘടനക്കു തുല്യമാണ് . കഴിഞ്ഞ വർഷം ചൈനീസ് സമ്പദ്ഘടനയും , ഇന്ത്യൻ സമ്പദ്ഘടനയും തമ്മിലുള്ള വ്യത്യാസം 15 ലക്ഷം കോടി ഡോളറായിരുന്ന, എച് എസ് ബി സി പറഞ്ഞു.
ലണ്ടൻ ആസ്ഥാനമായുള്ള എച് എസ് ബി സിയുടെ നിലപാട് മറ്റു പ്രമുഖ ബഹുരാഷ്ട്ര സാമ്പത്തിക സ്ഥാപങ്ങളിൽ നിന്നും വ്യത്യസ്തമാണ്. അവരെല്ല ഇന്ത്യ അതിന്റെ വളർച്ചയിൽ കരുത്ത് കാട്ടുന്നു എന്ന അഭിപ്രായമുള്ളവരാണ്. ഉദാഹരണത്തിന് മറ്റൊരു ലണ്ടൻ ആസ്ഥാനമായ ബാർക്ലെയ്‌സ് ബാങ്ക് ഈ ആഴ്ച ആദ്യം പറഞ്ഞത് 8 ശതമാനം വാർഷിക സാമ്പത്തിക വളർച്ചയുമായി ചൈനയെ അട്ടിമറിച്ചു അടുത്ത അഞ്ചു വർഷം കൊണ്ട് ലോകത്തിന്റെ തന്നെ വളർച്ചയുടെ നേതൃത്വം ഇന്ത്യ കൈക്കലാക്കും എന്നാണ്.
ഈ രണ്ടു ഏഷ്യൻ ``ഭീമൻ'' മാരുടെയും നിക്ഷേപങ്ങളിലും , ഉപഭോഗത്തിലും ഉള്ള വ്യത്യാസം എച് എസ് ബി സി ചൂണ്ടി കാണിക്കുന്നു.
ചൈനയുടെ വളർച്ച പൂജ്യമാണെന്നു സങ്കൽപ്പിക്കുക, ഇന്ത്യ അതിന്റെ നിക്ഷേപ ചിലവുകൾ ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടിയായി വർധിപ്പിച്ചു എന്ന് കരുതുക, അങ്ങനെ വന്നാലും ഇന്ത്യ, ചൈനക്കൊപ്പം എത്താൻ ഏതാണ്ട് 18 വര്ഷ൦ എടുക്കുമെന്നാണ് ഫെഡെറിക് ന്യൂമാനും, ജസ്റ്റിൻ ഫെങ്ങും പറയുന്നത്
ഇപ്പോൾ ലോകനിക്ഷേപങ്ങളിൽ ചൈനയുടെ വിഹിതം 30 ശതമാനം ആണ്, എന്നാൽ ഇന്ത്യയുടെ വിഹിതമോ വെറും 5 ശതമാനവും. അതുപോലെ തന്നെ ഇന്ത്യൻ ഉൽപന്നങ്ങളുടെ ലോക ഉപഭോഗം വെറും 4 ശതമാനം മാത്രമാകുമ്പാൾ, ഇത് ചൈനയുടെ കാര്യത്തിൽ 14 ശതമാനവും.
എന്നാലും ഇന്ത്യ ഒരു സാമ്പത്തിക ശക്തി ആയി വളരും എന്ന് എച് എസ് ബി സി യുടെ സാമ്പത്തിക ശാസ്ത്രജ്ഞൻമാർക്ക് സംശയമില്ല. കമ്മോഡിറ്റീസ് , ക്യാപിറ്റൽ ഗുഡ്സ്, കൺസ്യൂമർ ഗുഡ്സ് എന്നിവയിൽ ഇന്ത്യക്കു വലിയ സംഭാവന ചെയ്യാൻ കഴിയുമെന്നാണ് ഇവർ പറയുന്നത്. ഇതായിരിക്കും ഇന്ത്യയെ ഒരു സാമ്പത്തിക ശക്തിയായി നില നിർത്തുന്ന ഘടകങ്ങൾ എന്നവർ പറയുന്നു.
ഇന്ത്യ ലോക വ്യാപാര രംഗത്ത് ഒരു വലിയ ശക്തിയായി ഉയരുമെന്ന് അവർ പറയുന്നു. പ്രത്യേകിച്ചു സേവന മേഖലയിൽ നിന്നുള്ള കയറ്റുമതിയുടെ കാര്യത്തിൽ. ഇപ്പോൾ ചരക്കു വിതരണ ശൃംഖലയിൽ എന്താണോ ചൈനയുടെ സ്ഥാനം, അതായിരിക്കും സേവന മേഖലയിൽ ഇന്ത്യക്കുള്ള സ്ഥാനം എന്നവർ പറയുന്നു
ഐ എം എഫ് ന്റെ പ്രവചനം അനുസരിച്ചു ഇന്ത്യയുടെ വളർച്ച 2023 ലും, 2024 ലും 6 .3 ശതമായിരിക്കും . ഈ വർഷങ്ങളിൽ ചൈനയുടെ വളർച്ച യഥാക്രമം 5 ശതമാനവും, 4 .2 ശതമാനവും ആണങ്കിൽ മാത്രമേ അവർക്കു ഇപ്പോഴുള്ള സാമ്പത്തിക നില തുടരാനാകു.