ആഗോള 6ജി വിപ്ലവത്തിന് ഇന്ത്യ നേതൃത്വം നല്‍കും: സിന്ധ്യ

  • 6 ജി സ്റ്റാന്‍ഡേര്‍ഡൈസേഷനിലേക്ക് 10 ശതമാനം പേറ്റന്റെങ്കിലും ഇന്ത്യ സംഭാവന ചെയ്യും
  • 21 മാസത്തിനുള്ളില്‍ 98 ശതമാനം ജില്ലകളും 90 ശതമാനം ഗ്രാമങ്ങളും ഇന്ത്യ 5ജിയില്‍ ഉള്‍ക്കൊള്ളിച്ചു

Update: 2024-10-15 09:40 GMT

6ജിയില്‍ ലോകത്തെ ഇന്ത്യ നയിക്കുമെന്ന് വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെയും വേള്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ (ഡബ്ല്യുടിഎസ്എ) 2024ന്റെയും ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് 6 ജി അലയന്‍സിനൊപ്പം, 6 ജി സ്റ്റാന്‍ഡേര്‍ഡൈസേഷനിലേക്ക് 10 ശതമാനം പേറ്റന്റെങ്കിലും സംഭാവന ചെയ്യുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു.ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷനും സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും സംഘടിപ്പിക്കുന്ന വാര്‍ഷിക പരിപാടിയാണ് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ്.

'ഇന്ത്യ 4ജി യില്‍ ലോകത്തെ പിന്തുടര്‍ന്നു, ഞങ്ങള്‍ 5ജി യില്‍ ലോകത്തോടൊപ്പം സഞ്ചരിച്ചു. എന്നാല്‍ 6ജി യില്‍ ഞങ്ങള്‍ ലോകത്തെ നയിക്കും,' മന്ത്രി ഉറപ്പിച്ചു പറഞ്ഞു.

വെറും 21 മാസത്തിനുള്ളില്‍ 98 ശതമാനം ജില്ലകളും 90 ശതമാനം ഗ്രാമങ്ങളും ഉള്‍ക്കൊള്ളിച്ചതായിരുന്നു ഇന്ത്യയിലെ ഏറ്റവും വേഗമേറിയ 5ജി റോളൗട്ട്. ഇതുവഴി രാജ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമിക്കുന്നതെന്ന് സിന്ധ്യ പറഞ്ഞു.

ടെലികമ്മ്യൂണിക്കേഷന്‍സ് ആക്ടില്‍ അടുത്തിടെ വരുത്തിയ മാറ്റങ്ങള്‍ ഇന്ത്യയുടെ ടെലികോം ചട്ടക്കൂട് നവീകരിക്കുന്ന തരത്തിലാണ്. ഈ മാറ്റങ്ങള്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്റെ ഉയര്‍ന്ന സാധ്യതയുള്ള മേഖലകള്‍ പോലെ ഇതുവരെ അഭിസംബോധന ചെയ്യപ്പെടാത്ത മേഖലകളിലേക്ക് വെളിച്ചം വീശുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2024ല്‍ 120-ലധികം രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളിത്തമാണ് ഉള്ളത്. ഇതില്‍ ഏകദേശം 900 സ്റ്റാര്‍ട്ടപ്പുകളും 400ല്‍അധികം പ്രദര്‍ശകരും പങ്കെടുക്കുന്നു.

160-ലധികം രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 3,200 പ്രതിനിധികള്‍ ഡബ്ല്യുടിഎസ്എ അസംബ്ലിയുടെ ഭാഗമാണ്.

Tags:    

Similar News