രാജ്യത്ത് മാംസ ഉല്‍പ്പാദനം വര്‍ധിച്ചു

  • 2023-24 കാലയളവില്‍ രാജ്യത്തെ മാംസ ഉല്‍പ്പാദനം 10.25 ദശലക്ഷം ടണ്ണായി
  • മൊത്തം മാംസ ഉല്‍പ്പാദനത്തില്‍ പശ്ചിമ ബംഗാള്‍ ഒന്നാമത്
  • മുട്ട ഉല്‍പാദനത്തിലെ പ്രധാന സംഭാവന ആന്ധ്രയില്‍നിന്ന്

Update: 2024-11-26 14:17 GMT

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മാംസ ഉല്‍പ്പാദനം ഏകദേശം 5 ശതമാനം ഉയര്‍ന്ന് 10.25 ദശലക്ഷം ടണ്ണായതായി സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു.

2023-24 കാലയളവില്‍ രാജ്യത്തെ മൊത്തം മാംസ ഉല്‍പ്പാദനം 10.25 ദശലക്ഷം ടണ്‍ ആയി കണക്കാക്കുകയും 2014-15 ലെ 6.69 ദശലക്ഷം ടണ്ണിനെ അപേക്ഷിച്ച് കഴിഞ്ഞ 10 വര്‍ഷത്തിനിടെ 4.85 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു.

2022-23നെ അപേക്ഷിച്ച് 2023-24ല്‍ 4.95 ശതമാനം വര്‍ധിച്ചതായി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

മൊത്തം മാംസ ഉല്‍പ്പാദനത്തില്‍ 12.62 ശതമാനം വിഹിതവുമായി പശ്ചിമ ബംഗാളില്‍ നിന്നാണ് പ്രധാന സംഭാവന ലഭിക്കുന്നത്. ഉത്തര്‍പ്രദേശ് (12.29 ശതമാനം), മഹാരാഷ്ട്ര (11.28 ശതമാനം), തെലങ്കാന (10.85 ശതമാനം), ആന്ധ്രാപ്രദേശ് (10.41 ശതമാനം) എന്നിവയാണ് തൊട്ടുപിന്നില്‍.

വാര്‍ഷിക വളര്‍ച്ചാ നിരക്കിന്റെ കാര്യത്തില്‍, ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വളര്‍ച്ചാ നിരക്ക് (എജിആര്‍) അസമില്‍ (17.93 ശതമാനം) രേഖപ്പെടുത്തി. ഉത്തരാഖണ്ഡും (15.63 ശതമാനം), ഛത്തീസ്ഗഢുമാണ് (11.70 ശതമാനം) പിറകില്‍.

കണക്കുകള്‍ പ്രകാരം, 2023-24 കാലയളവില്‍ രാജ്യത്തിന്റെ മൊത്തം മുട്ട ഉല്‍പ്പാദനം 142.77 ബില്യണ്‍ ആയി രേഖപ്പെടുത്തി. 2014-15 ലെ 78.48 ബില്യണ്‍ മുട്ടയുടെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ 6.8 ശതമാനം വളര്‍ച്ചയാണ് ഈ മേഖലയിലുണ്ടായത്. കൂടാതെ, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 2023-24 കാലയളവില്‍ ഉത്പാദനം 3.18 ശതമാനം വര്‍ദ്ധിച്ചു.

മൊത്തത്തിലുള്ള മുട്ട ഉല്‍പാദനത്തിലെ പ്രധാന സംഭാവന ആന്ധ്രാപ്രദേശില്‍ നിന്നാണ്. മൊത്തത്തിലുള്ള മുട്ട ഉല്‍പാദനത്തിന്റെ 17.85 ശതമാനം അവലിടെനിന്നും വരുന്നു. രണ്ടാമത് തമിഴ്‌നാടാണ്. 15.64 ശതമാനം ശതമാനമാണ് അവരുടെ സംഭാവന. തെലങ്കാനയാണ് മൂന്നാമത്.

എജിആറിന്റെ കാര്യത്തില്‍, ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയത് ലഡാക്ക് (75.88 ശതമാനം), മണിപ്പൂര്‍ (33.84 ശതമാനം), ഉത്തര്‍പ്രദേശ് (29.88 ശതമാനം) എന്നിവയാണ്.

കണക്കുകള്‍ പ്രകാരം, 2023-24 കാലയളവില്‍ മൊത്തം കമ്പിളി ഉല്‍പ്പാദനം 33.69 ദശലക്ഷം കിലോഗ്രാം ആയി കണക്കാക്കപ്പെടുന്നു, ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 0.22 ശതമാനം നേരിയ വളര്‍ച്ച രേഖപ്പെടുത്തി.

മൊത്തം കമ്പിളി ഉല്‍പ്പാദനത്തിലെ പ്രധാന സംഭാവന രാജസ്ഥാനില്‍ നിന്നാണ്, 47.53 ശതമാനം. വാര്‍ഷിക വളര്‍ച്ചാ നിരക്കിന്റെ കാര്യത്തില്‍, ഏറ്റവും ഉയര്‍ന്ന എജിആര്‍ രേഖപ്പെടുത്തിയത് പഞ്ചാബാണ് (22.04 ശതമാനം).

Tags:    

Similar News