
ഇൻഡിഗോയുടെ മാതൃകമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന് 944.20 കോടി രൂപ പിഴയിട്ട് ആദായ നികുതി വകുപ്പ്. 2021-22 സാമ്പത്തിക വർഷത്തെ ഇടപാടിനാണ് പിഴ. അതേസമയം ആദായ നികുതി വകുപ്പിന്‍റെ ഉത്തരവ് അംഗീകരിക്കാന്‍ ഇന്‍ഡിഗോ തയാറായില്ല. ആദായ നികുതി വകുപ്പിന്‍റെ ഭാഗത്ത് നിന്നുണ്ടായ പിശകാണ് നോട്ടിസ് അയക്കുന്നതിലേക്ക് എത്തിച്ചതെന്നും ഇന്‍ഡിഗോ അറിയിച്ചു.
പിഴ കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കില്ലെന്നാണ് ഇൻഡിഗോ നിക്ഷേപകരോട് വ്യക്തമാക്കി. സർവ്വീസുകളെയോ മറ്റ് പ്രവർത്തനങ്ങളേയോ ഒരു തരത്തിലും പിഴ ബാധിക്കില്ലെന്നും നിയമപരമായി പ്രശ്നപരിഹാരത്തിനുള്ള സാധ്യതകൾ തേടുമെന്നും കമ്പനി അറിയിച്ചു.