ഇമ്രാന്‍ ഖാനെ 10 വര്‍ഷം തടവിന് ശിക്ഷിച്ച് പാക് കോടതി

  • പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ് രിക് ഇ-ഇന്‍സാഫ് സ്ഥാപകനുമാണ് ഇമ്രാന്‍ ഖാന്‍
  • പാകിസ്ഥാനില്‍ ഫെബ്രുവരി 8 ന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കവേയാണ് ഇമ്രാനെ ശിക്ഷിച്ചിരിക്കുന്നത്
  • മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹ് മൂദ് ഖുറേഷിക്കും 10 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്
;

Update: 2024-01-30 09:34 GMT
pakistan court sentenced imran khan to 10 years in prison
  • whatsapp icon

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ് രിക് ഇ-ഇന്‍സാഫ് സ്ഥാപകനുമായ ഇമ്രാന്‍ ഖാനെ പ്രത്യേക കോടതി ജനുവരി 30 ന് 10 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.

പാകിസ്ഥാനില്‍ ഫെബ്രുവരി 8 ന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കവേയാണ് ഇമ്രാന്‍ ഖാനെ ശിക്ഷിച്ചിരിക്കുന്നത്. മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹ് മൂദ് ഖുറേഷിക്കും 10 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.

വാഷിംഗ്ടണിലെ പാക് അംബാസഡര്‍ ഇസ്ലാമാബാദിലെ എംബസിക്ക് അയച്ച നയതന്ത്ര രേഖയിലെ വിവരങ്ങള്‍ ഇമ്രാന്‍ ഖാന്‍ വെളിപ്പെടുത്തിയെന്നതാണു കേസ്.

Tags:    

Similar News