ഐസിഎല്‍ ഫിന്‍കോര്‍പ്പ് എന്‍സിഡി ഇഷ്യു അവതരിപ്പിച്ചു
- ഇഷ്യൂ നവംബര്‍ 25 വരെ ഇഷ്യു ലഭ്യമായിരിക്കും
- പൂര്‍ണ്ണമായി സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ടെങ്കില്‍ ഇഷ്യു നേരത്തെ അവസാനിക്കും
- ആയിരം രൂപ മുഖവില ഉള്ളവയാണ് എന്‍സിഡികള്‍
ദക്ഷിണേന്ത്യയിലെ പ്രമുഖ നോണ്‍- ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സ്ഥാപനമായ ഐസിഎല്‍ ഫിന്‍കോര്‍പ്പ് സെക്വേര്‍ഡ് റെഡീമബിള്‍ എന്‍സിഡികള്‍ പ്രഖ്യാപിച്ചു. ക്രിസിലിന്റെ ബിബിബി സ്‌റ്റേബിള്‍ റേറ്റിംഗ് ഉള്ള എന്‍സിഡികളുടെ സബ്‌സ്‌ക്രിപ്ഷനുകള്‍ ആരംഭിച്ചു.
നിക്ഷേപകര്‍ക്ക് 13.73% വരെ ഫലപ്രദമായ ആദായത്തോടെ ഉയര്‍ന്ന വരുമാനം ഉറപ്പാക്കാനുള്ള മികച്ച അവസരം ഐസിഎല്‍ ഫിന്‍കോര്‍പ്പ് പ്രദാനം ചെയ്യുന്നതായി കമ്പനി അവകാശപ്പെട്ടു. എല്ലാത്തരം നിക്ഷേപകര്‍ക്കും പങ്കെടുക്കാനാവുന്ന രീതിയില്‍ തയാറാക്കിയിരിക്കുന്ന ഇഷ്യൂ നവംബര്‍ 25 വരെ ലഭ്യമായിരിക്കും. പൂര്‍ണ്ണമായി സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ടെങ്കില്‍, ഇഷ്യു നേരത്തെ തന്നെ അവസാനിക്കും.
ആയിരം രൂപ മുഖവില ഉള്ളവയാണ് എന്‍സിഡികള്‍. 68 മാസത്തെ കാലാവധിക്ക് ഇരട്ടിതുക നിക്ഷേപകന് കമ്പനി വാഗ്ദാനം ചെയ്യുന്നു. 60 മാസത്തേക്ക് 12.50 ശതമാനം, 36 മാസത്തേക്ക് 12 ശതമാനം, 24 മാസത്തേക്ക് 11.50 ശതമാനം, 13 മാസത്തേക്ക് 11 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു.
10 നിക്ഷേപ സ്‌കീമുകള്‍ നല്‍കിക്കൊണ്ട് നാല് വ്യത്യസ്ത സ്‌കീമുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. പതിനായിരം രൂപയാണ് കുറഞ്ഞ അപേക്ഷാ തുക. കൂടുതല്‍ മനസിലാക്കുന്നതിനായി www.iclfincorp.com -ല്‍ നിന്ന് വിശദാംശങ്ങള്‍ പരിശോധിക്കാവുന്നതാണ്. അപേക്ഷാ ഫോമും ഈ വെബ്‌സൈറ്റില്‍ ഉണ്ടാകും. കൂടാതെ നിക്ഷേപകര്‍ക്ക് അടുത്തുള്ള ഐസിഎല്‍ ഫിന്‍കോര്‍പ്പ് ബ്രാഞ്ച് സന്ദര്‍ശിക്കാവുന്നതുമാണ്.
ഇഷ്യുവിലൂടെ സമാഹരിക്കുന്ന തുക കമ്പനിയുടെ ഗോള്‍ഡ് ലോണ്‍ സേവനം കൂടുതല്‍ ശാക്തീകരിക്കുന്നതിനും പുതിയ സാമ്പത്തിക സേവനങ്ങള്‍ ആരംഭിക്കുന്നതിനും ഉപയോഗിക്കും.
ഐസിഎല്‍ ഫിന്‍കോര്‍പ്പിന് കേരളം, തമിഴ്‌നാട,് കര്‍ണാടക, ആന്ധ്രേ, തെലങ്കാന, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നസംസ്ഥാനങ്ങളില്‍ ശാഖകളുണ്ട്.