സംസ്ഥാന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിപണിയെ ബാധിക്കില്ലെന്ന് വിലയിരുത്തല്‍
- എക്‌സിറ്റ് പോള്‍ഫലങ്ങള്‍ ഹരിയാനയിലും ജമ്മു കശ്മീരിലും ബിജെപിക്ക് നഷ്ടം പ്രവചിക്കുന്നു
- രണ്ടിടങ്ങളിലെയും വോട്ടെണ്ണല്‍ നാളെയാണ് നടക്കുക
ഹരിയാനയിലെയും ജമ്മു കശ്മീരിലെയും സമീപകാല സംസ്ഥാന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിപണിയെ കാര്യമായി ബാധിക്കില്ലെന്ന് മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ (എംഒഎഫ്എസ്എല്‍) വിലയിരുത്തല്‍. എക്‌സിറ്റ് പോള്‍ഫലങ്ങള്‍ രണ്ടിടത്തും ബിജെപിക്ക് നഷ്ടമാണ് പ്രവചിക്കുന്നത്. രണ്ടിടത്തും വോട്ടെണ്ണല്‍ നാളെ നടക്കും.
ഹരിയാനയില്‍ 90 അംഗ നിയമസഭയില്‍ 50-58 സീറ്റുകളുമായി കോണ്‍ഗ്രസ് പൂര്‍ണ ഭൂരിപക്ഷം നേടുമെന്നാണ് ചില പ്രവചനങ്ങള്‍ സുചിപ്പിക്കുന്നത്. സംസ്ഥാനത്ത് ഹാട്രിക് വിജയത്തിനായി ശ്രമിക്കുന്ന ഭരണകക്ഷിയായ ബിജെപിക്ക് 20-28 സീറ്റുകള്‍ മാത്രമാണ് ലഭിക്കുകയെന്ന് സിവോട്ടര്‍ എക്‌സിറ്റ് പോള്‍ അഭിപ്രായപ്പെട്ടു.
ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം 90 നിയമസഭാ സീറ്റുകളില്‍ 40-48 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ബിജെപി 27-32 സീറ്റുകളും മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) 6-12 സീറ്റുകളും നേടിയേക്കും. മറ്റ് പാര്‍ട്ടികള്‍ക്കും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും 6-11 സീറ്റുകള്‍ നേടാനാകും.
വിപണിയില്‍ ഇന്ന് നിരവധി പ്രതികൂല ഘടകങ്ങള്‍ നിലവിലുണ്ട്. അതിന്റെ ഭാഗമാണ് കഴിഞ്ഞയാഴ്ച വിപണിയിലുണ്ടായ തിരുത്തലുകള്‍. ഇതിനൊപ്പം ആഗോള പ്രതിസന്ധികളും ഇന്ത്യന്‍ വിപണിയെ ഇന്ന് വേട്ടയാടുന്നുണ്ട്.
ഈ സാഹചര്യത്തില്‍ ചൈന നടപ്പാക്കിയ സാമ്പത്തിക ഉത്തേജനം ഇന്ത്യയില്‍ നിന്നുള്ള എഫ്‌ഐഐ ഒഴുക്കിന്റെ ഒരു തരംഗത്തിന് കാരണമായെന്ന് എംഒഎഫ്എസ്എല്‍ പറയുന്നു. കോര്‍പ്പറേറ്റ് വരുമാനം, തുടര്‍ച്ചയായ നാല് വര്‍ഷത്തെ ആരോഗ്യകരമായ ഇരട്ട അക്ക വളര്‍ച്ചയ്ക്ക് ശേഷം, ചരക്കുകളില്‍ നിന്നുള്ള സമ്മര്‍ദ്ദവും ബിഎഫ്എസ്‌ഐ ആസ്തി ഗുണനിലവാര മെച്ചപ്പെടുത്തലുകളും കാരണം ഇപ്പോള്‍ മിതമായ നിരക്കിലാണ്.
2024 ജൂലൈ മുതല്‍ നിഫ്റ്റി ഇപിഎസില്‍ 6 ശതമാനം ഇടിവുണ്ടായതോടെ വരുമാന പരിഷ്‌കരണങ്ങള്‍ പ്രതികൂലമായി മാറി. പവര്‍ ഡിമാന്‍ഡ്, പിഎംഐ ഡാറ്റ, ജിഎസ്ടി ശേഖരണം, ഓട്ടോ നമ്പറുകള്‍ തുടങ്ങിയ ഉയര്‍ന്ന ഫ്രീക്വന്‍സി സൂചകങ്ങളില്‍ നിന്നുള്ള സമീപകാല കണക്കുകളും ഡിമാന്‍ഡ് മയപ്പെടുത്തുന്നതിനെ സൂചിപ്പിക്കുന്നു.
എന്നിരുന്നാലും, ഈ ഉത്സവകാലം, ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ പ്രതീക്ഷിച്ചതിലും മികച്ച മണ്‍സൂണ്‍, അതിന്റെ ഫലമായി ഗ്രാമീണ ഉപഭോഗം വര്‍ധിക്കുന്നത്, ഇവയെല്ലാം സാമ്പത്തിക പ്രവര്‍ത്തനത്തിന് ഉത്തേജനം നല്‍കുമെന്ന് ബ്രോക്കറേജ് വിശ്വസിക്കുന്നു.
സെപ്റ്റംബര്‍ പാദത്തില്‍, നിഫ്റ്റിയുടെ വരുമാനം വര്‍ഷം തോറും 2 ശതമാനം വളരുമെന്നും എംഒഎഫ്എസ്എല്‍ പറഞ്ഞു. ആഗോള ചരക്ക് ഒഴികെയുള്ള നിഫ്റ്റി വരുമാനം വര്‍ഷം തോറും 10 ശതമാനം വളരാന്‍ സാധ്യതയുണ്ട്.