എഫ് ആന്‍ഡ് ഒ ; ദേശീയ തലത്തില്‍ വ്യാപാരികള്‍ക്ക് 75000 കോടിയുടെ നഷ്ടം
- എഫ് ആന്‍ഡ് ഒ വ്യാപാരികളില്‍ പകുതിയിലധികം പേരും മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ നാല് സംസ്ഥാനങ്ങളില്‍ നിന്ന്
- ഗുജറാത്തില്‍ 8,888 കോടി രൂപ വ്യാപാരികള്‍ക്ക് നഷ്ടപ്പെട്ടു
ഇന്ത്യന്‍ ഓഹരി വിപണി റെക്കോര്‍ഡ് ഉയരത്തില്‍ തുടരുമ്പോള്‍ ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷനുകളില്‍ (എഫ് ആന്‍ഡ് ഒ) ഉള്‍പ്പെട്ട ഗുജറാത്തിലെ 10.1 ലക്ഷം വ്യാപാരികള്‍ക്ക് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 8,888 കോടി രൂപയുടെ വന്‍ നഷ്ടം നേരിട്ടതായി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) റിപ്പോര്‍ട്ട്. എഫ് ആന്‍ഡ് ഒ നഷ്ടത്തിന്റെ കണക്കില്‍ ഗുജറാത്ത് രാജ്യത്ത് രണ്ടാം സ്ഥാനത്തെത്തി.
ഇതേ കാലയളവില്‍ ഇന്ത്യയിലുടനീളമുള്ള 86.26 ലക്ഷം വ്യാപാരികള്‍ക്ക് എഫ് ആന്‍ഡ് ഒ ട്രേഡുകളില്‍ 75,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി സെബിയുടെ കണ്ടെത്തലുകള്‍ വെളിപ്പെടുത്തുന്നു.
എഫ് ആന്‍ഡ് ഒ വ്യാപാരികളില്‍ പകുതിയിലധികം പേരും മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.
ഗുജറാത്തില്‍, എഫ് ആന്‍ഡ് ഒ വ്യാപാരികള്‍ക്ക് ഒരാള്‍ക്ക് കഴിഞ്ഞ വര്‍ഷം ശരാശരി 88,000 രൂപയുടെ നഷ്ടം നേരിട്ടു. മഹാരാഷ്ട്രയില്‍ 74,000 രൂപയും, ഉത്തര്‍പ്രദേശില്‍ 73,000, രൂപയും ട്രേഡര്‍മാര്‍ക്ക് വ്യക്തിഗത നഷ്ടം നേരിട്ടു.
മഹാരാഷ്ട്രയിലെ വ്യാപാരികള്‍ക്ക് 13,912 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ഉത്തര്‍പ്രദേശിലെ വ്യാപാരികള്‍ക്ക് 6,789 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും സെബി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദേശീയതലത്തില്‍, 2022-2024 സാമ്പത്തിക വര്‍ഷങ്ങളില്‍ 1.81 കോടി വ്യാപാരികള്‍ക്ക് എഫ് ആന്‍ഡ് ഒ വിഭാഗത്തില്‍ 1.81 ലക്ഷം കോടി രൂപ നഷ്ടപ്പെട്ടു.