ആകാശത്ത് നിന്ന് നോട്ട് മഴ: അമ്പരപ്പോടെ ജനങ്ങൾ, സംഭവം യു.പിയിലെ ആര്‍ഭാട കല്യാണത്തിനിടെ

Update: 2024-11-20 09:59 GMT

വിവാഹച്ചടങ്ങിനിടെ നോട്ട് മഴ പെയ്യിച്ച് വരന്റെ വീട്ടുകാർ. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ് നഗറിലായിരുന്നു ഇത്തരമൊരു വിവാഹാഘോഷം നടന്നത്. ഇരുപത് ലക്ഷം രൂപയാണ് ഇതിനായി വരന്റെ വീട്ടുകാര്‍ ചെലവാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

വിവാഹഘോഷയാത്രയ്ക്കിടെ സമീപത്തെ വീടുകളിലെ ടെറസുകളില്‍ നിന്നും ജെസിബിക്ക് മുകളില്‍ കയറി നിന്നുമാണ് വരന്റെ ബന്ധുക്കള്‍ നോട്ടുകള്‍ വലിച്ചെറിഞ്ഞത്. പണം എറിയുന്നതിന്റെ വീഡിയോകൾ ഇൻ്റർനെറ്റിൽ വൈറലാകുകയാണ്.

100, 200, 500 രൂപ നോട്ടുകൾ വായുവിൽ പറത്തുന്നതും ​ഗ്രാമവാസികൾ അത് പിടിച്ചെടുക്കുന്നതും വീഡിയോയിൽ കാണാം. വിവാഹവുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ വ്യത്യസ്തമാക്കുന്നത് ഇപ്പോള്‍ പതിവ് രീതിയാണ്. വിവാഹഘോഷയാത്രയക്കിടെ നോട്ടുകള്‍ വാരിയെറിഞ്ഞായിരുന്നു ഇവരുടെ ആഘോഷം. ഏതായാലും ചടങ്ങിൽ എത്തിയവർക്കും കണ്ടുനിന്നവര്‍ക്കും കൈനിറയെ പണവുമായി വീട്ടിലേക്ക് മടങ്ങാനായി. 



Tags:    

Similar News