ഫെയിം 2 പദ്ധതിക്ക് 1500 കോടി രൂപ കൂടി അനുവദിക്കാനൊരുങ്ങി സര്‍ക്കാര്‍

ഡീസല്‍, പെട്രോള്‍ വാഹനങ്ങളില്‍ നിന്നും വര്‍ധിച്ചുവരുന്ന മലിനീകരണം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യാ ഗവണ്‍മെന്റ് നടപ്പിലാക്കിയ പദ്ധതിയാണ് ഫെയിം;

Update: 2023-12-04 09:23 GMT
The government is all set to allocate Rs 1500 crore for the Fame 2 project
  • whatsapp icon

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫെയിം 2 (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ) സബ്‌സിഡി പദ്ധതിക്ക് 1,500 കോടി രൂപ കൂടി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചേക്കും.

ഇലക്ട്രിക് വാഹന (ഇവി) വില്‍പ്പന ഏറ്റവും ഉയര്‍ന്ന തലത്തിലാണ് ഇപ്പോള്‍ നടക്കുന്നത്. ഫെയിം 2 കാലാവധി പ്രഖ്യാപിച്ചിരിക്കുന്നത് 2024 മാര്‍ച്ച് വരെയുമാണ്. ഇവി വില്‍പ്പന ഉയര്‍ന്നതോടെ 2024 മാര്‍ച്ചിനുമുന്‍പ് ഫെയിം സബ്‌സിഡി പദ്ധതിക്ക് അനുവദിച്ചിരിക്കുന്ന തുക തീരുമെന്ന ആശങ്ക ഉയര്‍ന്നു. ഇതിനിടെയാണു ആശങ്ക ദൂരീകരിച്ചു കൂടുതല്‍ ഫണ്ട് അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നത്.

ഡീസല്‍, പെട്രോള്‍ വാഹനങ്ങളില്‍ നിന്നും വര്‍ധിച്ചുവരുന്ന മലിനീകരണം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യാ ഗവണ്‍മെന്റ് നടപ്പിലാക്കിയ പദ്ധതിയാണ് ഫെയിം.

ആദ്യ ഘട്ടം 2015 ഏപ്രിലിലാണ് അവതരിപ്പിച്ചത്. രണ്ടാം ഘട്ടം 2019 ഏപ്രിലില്‍ ആരംഭിച്ചു. ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ താങ്ങാവുന്ന വിലയില്‍ സ്വന്തമാക്കാന്‍ ഉപഭോക്താവിനെ സഹായിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സബ്‌സിഡി പദ്ധതിയാണിത്. ഫെയിം 2 യഥാര്‍ഥത്തില്‍ 3 വര്‍ഷത്തെ പദ്ധതിയായിരുന്നു. 2022 മാര്‍ച്ച് 31ന് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ 2024 മാര്‍ച്ച് 31 വരെ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.

Tags:    

Similar News