ഉള്ളി വിലകുറയുന്നില്ല; വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍

  • ഒരു കിലോ ഉള്ളി 35 രൂപയ്ക്കാണ് സര്‍ക്കാര്‍ വില്‍ക്കുന്നത്
  • കൂടുതല്‍ നഗരങ്ങള്‍ ഉള്‍പ്പെടുത്തി വിതരണത്തിന്റെ രണ്ടാം ഘട്ടം അടുത്തയാഴ്ച ആരംഭിക്കും
  • സെപ്റ്റംബര്‍ മൂന്നാം വാരത്തില്‍ രാജ്യവ്യാപകമായി വില്‍പ്പന ആരംഭിക്കും

Update: 2024-09-06 07:14 GMT

ഉള്ളി വില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 47% ഉയര്‍ന്നതായി കണക്കുകള്‍. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഉള്ളിവില്‍പ്പനയ്ക്കിറങ്ങി. നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷനും (എന്‍സിസിഎഫ്) നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷനും ഡല്‍ഹിയിലും മുംബൈയിലും പ്രത്യേക വാനുകള്‍ വഴി ഉള്ളി കിലോഗ്രാമിന് 35 രൂപയ്ക്കാണ് ഉള്ളി വില്‍ക്കുന്നത്.

സര്‍ക്കാരിനായി 4.7 ലക്ഷം ടണ്‍ ഉള്ളി ബഫര്‍ സ്റ്റോക്ക് കൈകാര്യം ചെയ്യുന്ന എന്‍സിസിഎഫുംസ നാഫെഡും അവരുടെ സ്റ്റോറുകള്‍ വഴിയും മൊബൈല്‍ വാനുകള്‍ വഴിയും ചില്ലറ വില്‍പ്പന കൈകാര്യം ചെയ്യും. ഡല്‍ഹി-എന്‍സിആറിലെ 38 റീട്ടെയില്‍ സ്ഥലങ്ങളിലും മുംബൈയിലെ പരേല്‍, മലാഡ് എന്നിവിടങ്ങളിലും ഉള്ളി വില്‍ക്കും.

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും കേന്ദ്രീയ ഭണ്ഡറിന്റെയും മദര്‍ ഡയറിയുടെ സഫലിന്റെയും ഔട്ട്ലെറ്റുകളിലും സബ്സിഡി നിരക്കില്‍ ഉള്ളി ലഭ്യമാകും.

നിലവില്‍, ഗുണനിലവാരവും സ്ഥലവും അനുസരിച്ച് ദേശീയ തലസ്ഥാനത്ത് ചില്ലറ വില്‍പ്പന ഉള്ളി വില കിലോഗ്രാമിന് 60 രൂപ കവിയുന്നു.ഉള്ളിയുടെ അളവും വിതരണ ചാനലുകളും സര്‍ക്കാര്‍ വിപുലീകരിക്കുകയും വൈവിധ്യവത്കരിക്കുകയും ചെയ്യുമെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പ്രഖ്യാപിച്ചു.

കൊല്‍ക്കത്ത, ഗുവാഹത്തി, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, അഹമ്മദാബാദ്, റായ്പൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളെ ഉള്‍ക്കൊള്ളുന്ന രണ്ടാം ഘട്ടം അടുത്തയാഴ്ച ആരംഭിക്കുന്നതോടെ കൂടുതല്‍ നഗരങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടും. സെപ്റ്റംബര്‍ മൂന്നാം വാരത്തില്‍ രാജ്യവ്യാപകമായി വില്‍പ്പന ആരംഭിക്കും.

റാബി വിളയില്‍ നിന്നുള്ള 4.7 ലക്ഷം ടണ്‍ ഉള്ളിയുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ കൈവശം നിലവില്‍ ബഫര്‍ സ്റ്റോക്ക് ഉണ്ട്.

സെപ്റ്റംബര്‍ 4 വരെ, ഉള്ളിയുടെ ശരാശരി വില കിലോഗ്രാമിന് 49.21 രൂപയായിരുന്നു, ഒരു വര്‍ഷം മുമ്പ് കിലോഗ്രാമിന് 33.41 രൂപയില്‍ നിന്ന് 47.29% വര്‍ധിച്ചു. മൊത്തവിലയിലും വര്‍ധനയുണ്ടായി, കഴിഞ്ഞ വര്‍ഷം ക്വിന്റലിന് 2,560.19 രൂപയായിരുന്നത് 62.40 ശതമാനം വര്‍ധിച്ച് 4,158.71 രൂപയായി .

Tags:    

Similar News