ഖാരിഫ് നെല്ലുല്‍പാദനം വര്‍ധിക്കുമെന്ന് സര്‍ക്കാര്‍

  • ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ പ്രദേശങ്ങളിലാണ് മഴമൂലം വിളനാശമുണ്ടായത്
  • 2023-24 വിള വര്‍ഷത്തില്‍ (ജൂലൈ-ജൂണ്‍) ഖാരിഫ് അരി ഉല്‍പ്പാദനം 114.36 ദശലക്ഷം ടണ്‍ ആയിരുന്നു

Update: 2024-09-19 09:45 GMT

രാജ്യത്തെ ഖാരിഫ് (വേനല്‍ക്കാല) നെല്ലുല്‍പാദനം കഴിഞ്ഞ വര്‍ഷത്തെ നിലയെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ ചില പ്രദേശങ്ങളില്‍ കനത്ത മഴ നാശം വിതച്ചു. എന്നാല്‍ ഇത് ഉല്‍പാദനത്തില്‍ കുറവുണ്ടാക്കില്ല. മൊത്തത്തില്‍, നെല്ലുല്‍പ്പാദനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ചതായിരിക്കുമെന്ന് ചൗഹാന്‍ വിലയിരുത്തി.

നവംബറില്‍ വിളവെടുക്കുന്ന ഖാരിഫ് അരിയാണ് ഇന്ത്യയുടെ മൊത്തം അരി ഉല്‍പാദനത്തിന്റെ 70 ശതമാനവും. 2023-24 വിള വര്‍ഷത്തില്‍ (ജൂലൈ-ജൂണ്‍) ഖാരിഫ് അരി ഉല്‍പ്പാദനം 114.36 ദശലക്ഷം ടണ്‍ ആയിരുന്നു.

കഴിഞ്ഞ ആഴ്ചയിലെ കണക്കനുസരിച്ച് മൊത്തം നെല്‍കൃഷി 1.64 ദശലക്ഷം ഹെക്ടര്‍ വര്‍ധിച്ച് 41 ദശലക്ഷം ഹെക്ടറായി ഉയര്‍ന്നിട്ടുണ്ട്. സോയാബീന്‍ പോലുള്ള എണ്ണക്കുരു വിളകള്‍ക്ക് ചില നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പയര്‍വര്‍ഗ്ഗങ്ങള്‍, നാടന്‍ ധാന്യങ്ങള്‍, എണ്ണക്കുരുക്കള്‍ എന്നിവയുടെ വിതയ്ക്കല്‍ പ്രദേശം മെച്ചപ്പെട്ടിട്ടുണ്ട്. മെച്ചപ്പെട്ട വിള ഇനങ്ങളുടെ ഉപയോഗം മൂലം ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത പ്രതീക്ഷിക്കാം.

നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാം ടേമിന്റെ ആദ്യ 100 ദിവസങ്ങളിലെ നേട്ടങ്ങള്‍ ചര്‍ച്ച ചെയ്യവേ, മികച്ച താങ്ങുവിലയില്‍ സംഭരണം ഉറപ്പാക്കി കാര്‍ഷിക ഉല്‍പാദനവും കര്‍ഷകരുടെ വരുമാനവും വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രത്തെ ചൗഹാന്‍ വിശദീകരിച്ചു.

Tags:    

Similar News