കൂടുതല്‍ ഉള്ളി വിപണിയിലെത്തിക്കാന്‍ സര്‍ക്കാര്‍ നീക്കം

  • ഉള്ളിയുടെ വിലക്കയറ്റം പ്രതീക്ഷിച്ചതെന്ന് വ്യാപാരികള്‍
  • ഉള്ളി വില ദേശീയ ശരാശരിയേക്കാള്‍ പല നഗരങ്ങളിലും കൂടുതല്‍

Update: 2024-09-24 12:25 GMT

കരുതല്‍ ശേഖരത്തില്‍ നിന്നുള്ള ഉള്ളി വിപണിയിലെത്തിക്കാന്‍ സര്‍ക്കാര്‍ നീക്കം. മൊത്ത വ്യാപാര വിപണികളില്‍ ഉള്ളി വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണിത്.

കരുതല്‍ ശേഖരത്തില്‍ നിന്നും വലിയ തോതിലുള്ള ഉള്ളി വിതരണമാണ് ഡെല്‍ഹി അടക്കമുള്ള പ്രധാന വിപണികളില്‍ നടക്കുന്നത്. മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്ന ഉള്ളിയുടെ ചില്ലറ വില്‍പ്പന കൂടുതല്‍ വിപുലീകരിക്കാനും സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ട്.

ഉള്ളിയുടെ കയറ്റുമതി തീരുവ ഉയര്‍ത്തിയതിന് ശേഷം വിലക്കയറ്റം പ്രതീക്ഷിച്ചിരുന്നതായി വ്യാപാരികള്‍ സൂചിപ്പിക്കുന്നു. 4.7 ലക്ഷം ടണ്‍ കരുതല്‍ ശേഖരമാണ് ഉള്ളിക്ക് ഉള്ളത്. ഖാരിഫ് സീസണില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ഉള്ളി കൃഷി ചെയ്യാനുള്ളതും വില നിയന്ത്രണം ഫലപ്രദമാക്കുമെന്നാണ് കണക്കാക്കുന്നത്.

രാജ്യത്തുടനീളമുള്ള പ്രധാന ഉപഭോഗ കേന്ദ്രങ്ങളില്‍ ചില്ലറ വില്‍പന നടത്തുന്നുണ്ടെന്നും ദേശീയ ശരാശരിയേക്കാള്‍ വില കൂടുതലുള്ള മറ്റ് നഗരങ്ങളില്‍ കൂടുതല്‍ വിപുലീകരിക്കുമെന്നും കേന്ദ്ര ഉപഭോക്തൃ കാര്യ സെക്രട്ടറി നിധി ഖാരെ പറഞ്ഞു. തക്കാളി വിലയും നിരീക്ഷിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ സമാന നടപടികള്‍ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍.

ഉത്സവ സീസണിന് മുന്നോടിയായി അവശ്യ വസ്തുക്കളുടെ വിലകള്‍ സര്‍ക്കാരിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.

Tags:    

Similar News