എഥനോള്‍, ഫ്‌ലെക്‌സ് ഇന്ധനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് ഗഡ്കരി

  • എഥനോള്‍, ഫ്‌ലെക്‌സ് ഇന്ധനങ്ങള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യമാക്കണം
  • ബ്രസീലിലെ ഗതാഗതത്തില്‍ ഫ്‌ലെക്‌സ് ഇന്ധനങ്ങളുടെയും ജൈവ ഇന്ധനങ്ങളുടെയും വിജയകരമായ സംയോജനം ഉദാഹരണമാണ്

Update: 2024-10-15 12:45 GMT

എഥനോള്‍, ഫ്‌ലെക്‌സ് ഇന്ധനങ്ങള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യമാക്കുന്നതിനുള്ള വഴികള്‍ പരിശോധിക്കാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (സിയാം) പ്രതിനിധികളോട് ആവശ്യപ്പെട്ടു.

എഥനോള്‍, ഫ്‌ലെക്‌സ് ഇന്ധനങ്ങള്‍ എന്നിവയ്ക്കായി ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ സന്നദ്ധത ചര്‍ച്ച ചെയ്യുന്നതിനായി ട്രാന്‍സ്പോര്‍ട്ട് ഭവനില്‍ സിയാം പ്രതിനിധികളുമായി നടത്തിയ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരും മാസങ്ങളില്‍ എഥനോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ പുറത്തിറക്കാന്‍ വ്യവസായം തയ്യാറെടുക്കുന്നത് എങ്ങനെയെന്ന് യോഗം ചര്‍ച്ചചെയ്തു.

ബ്രസീലിലെ ഗതാഗതത്തില്‍ ഫ്‌ലെക്‌സ് ഇന്ധനങ്ങളുടെയും ജൈവ ഇന്ധനങ്ങളുടെയും വിജയകരമായ സംയോജനം ഉദ്ധരിച്ച് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യമാക്കുന്നതിനുള്ള വഴികള്‍ പരിശോധിക്കാന്‍ അദ്ദേഹം സിയാം അംഗങ്ങളോട് ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രാലയം അറിയിച്ചു.

ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് ജൈവ ഇന്ധനങ്ങളിലേക്കുള്ള മാറ്റം ഇന്ത്യയെ സ്വയം ആശ്രയിക്കാനും മലിനീകരണം കുറയ്ക്കാനും സഹായിക്കും. കൂടാതെ ഫോസില്‍ ഇന്ധനങ്ങളുടെ വാര്‍ഷിക ഇറക്കുമതി കുറയ്ക്കാനും ഉപകരിക്കും.

ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഇന്ധനം ലഭിക്കാന്‍ എങ്ങനെ സഹായിക്കാം എന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച നടത്തി.

Tags:    

Similar News