``സ്ഥിരനിക്ഷേപത്തിൽ നിന്നുള്ള വരുമാനം പണപ്പെരുപ്പത്തിന്റെ ആഘാതത്തെ മറികടക്കാൻ പര്യാപ്തമല്ല ''

2024 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന പണപ്പെരുപ്പം 5.4 ശതമാനമാണ്

Update: 2023-09-13 12:27 GMT

റിസ്‌ക് കുറവ്, ഉറപ്പുള്ള റിട്ടേണ്‍ എന്നിവയാണ് സ്ഥിര നിക്ഷേപങ്ങളെ എന്നും ജനപ്രിയമാക്കി നിലനിര്‍ത്തുന്നത്. നിക്ഷേപത്തിനായി മികച്ച പലിശ നല്‍കുന്ന ഒരു സ്ഥിര നിക്ഷേപം കണ്ടെത്തുമ്പോള്‍ പലപ്പോഴും നികുതിയ്ക്കുശേഷം എത്ര റിട്ടേണ്‍ ലഭിക്കും എന്നതിനെക്കുറിച്ച് അത്ര ആലോചിക്കാറില്ല. ഫണ്ട്‌സ്ഇന്ത്യയുടെ ഏറ്റവും പുതിയ പഠനം അനുസരിച്ച് നികുതിയ്ക്കുശേഷമുള്ള നിരക്ക് പണപ്പെരുപ്പത്തിന്റെ ആഘാതം മറികടക്കാൻ  പര്യാപ്തമല്ലെന്നാണ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന പണപ്പെരുപ്പം 5.4 ശതമാനമാണ്. മുപ്പത് ശതമാനം നികുതി ബ്രാക്കറ്റില്‍ വരുന്ന നിക്ഷേപകരെ സംബന്ധിച്ചിടത്തോളം മൂന്ന് വര്‍ഷം കാലാവധിയുള്ള നിക്ഷേപത്തിന് അഞ്ച് ശതമാനം റിട്ടേൺ  നികുതി കഴിവിനു ശേഷം ലഭിക്കു. മൂന്ന് വര്‍ഷം, അഞ്ച് വര്‍ഷം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് രാജ്യത്തെ നാല് പ്രധാന ബാങ്കുകള്‍ നല്‍കുന്ന നിരക്കും 30 ശതമാനം നികുതി ബ്രാക്കറ്റിനുള്ളില്‍ വരുന്നവര്‍ക്ക് നികുതിക്കു ശേഷം ലഭിക്കുന്ന റിട്ടേണും ഒന്ന് പരിശോധിക്കാം.

മൂന്ന് വര്‍ഷം

എച്ച്ഡിഎഫ്‌സി ബാങ്ക്: നികുതിയ്ക്കു മുമ്പ് ഏഴ് ശതമാനം, നികുതിയ്ക്ക് ശേഷം 5 ശതമാനം.

ഐസിഐസിഐ ബാങ്ക്: നികുതിയ്ക്ക് മുമ്പ് ഏഴ് ശതമാനം നികുതിയ്ക്ക് ശേഷം 5 ശതമാനം.

എസ്ബിഐ: നികുതിയ്ക്ക് മുമ്പ് 6.5 ശതമാനം, നികുതിയ്ക്ക് ശേഷം 4.63 ശതമാനം.

പിഎന്‍ബി: നികുതിയ്ക്ക് മുമ്പ് ഏഴ് ശതമാനം, നികുതിയ്ക്കു ശേഷം അഞ്ച് ശതമാനം.

അഞ്ച് വര്‍ഷം

എച്ച്ഡിഎഫ്‌സി ബാങ്ക്: നികുതിയ്ക്കു മുമ്പ് ഏഴ് ശതമാനം, നികുതിയ്ക്ക് ശേഷം 5.09 ശതമാനം.

ഐസിഐസിഐ ബാങ്ക്: നികുതിയ്ക്ക് മുമ്പ് ഏഴ് ശതമാനം നികുതിയ്ക്ക് ശേഷം 5.09 ശതമാനം.

എസ്ബിഐ: നികുതിയ്ക്ക് മുമ്പ് 6.5 ശതമാനം, നികുതിയ്ക്ക് ശേഷം 4.72 ശതമാനം.

പിഎന്‍ബി: നികുതിയ്ക്ക് മുമ്പ് 6.5 ശതമാനം, നികുതിയ്ക്കു ശേഷം 4.72 ശതമാനം.

ഉദാഹരണത്തിന് ഒരാള്‍ 7.5 ശതമാനം പലിശയില്‍ 1,00,000 രൂപ അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നു എന്നിരിക്കട്ടെ അയാള്‍ക്ക് ഒരു വര്‍ഷം 7,500 രൂപ പലിശയായി ലഭിക്കും. എ്ന്നാല്‍, അയാള്‍ 30 ശതമാനം നികുതി ബ്രാക്കറ്റിനുള്ളില്‍ വരുന്ന വ്യക്തിയാണെങ്കില്‍ 2,340 രൂപ നികുതിയായി കിഴിച്ചതിനുശേഷം ലഭിക്കുന്ന പലിശ 5,160 രൂപയാണ്. കാരണം 5.16 ശതമാനം നിരക്കിലെ നിക്ഷേപത്തിന് പലിശ ലഭിക്കു.

റിസ്‌ക് കുറഞ്ഞതും ഗാരന്റീഡ് റിട്ടേണും സ്ഥിര നിക്ഷേപങ്ങള്‍ ഉറപ്പാക്കുമ്പോഴും അവ പണപ്പെരുപ്പത്തെ പ്രതിരോധിക്കുന്ന തരത്തില്‍ റിട്ടേണ്‍ നല്‍കുന്ന ഒരു ഓപ്ഷനല്ല. പ്രത്യേകിച്ച് ഉയര്‍ന്ന നികുതി ബ്രാക്കറ്റില്‍ വരുന്നവര്‍ക്ക്. പണപ്പെരുപ്പം ഉയരുമ്പോള്‍ പലിശ നിരക്കും ഉയരും. പണപ്പെരുപ്പം കുറയുമ്പോള്‍ പലിശയും കുറയും. ഇത് അടിസ്ഥാനമാക്കുമ്പോള്‍ നികുതി കിഴിവിനു ശേഷം നേടുന്ന അറ്റ പലിശ പണപ്പെരുപ്പത്തെക്കാള്‍ മുകളിലാകാറില്ലെന്നും സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Tags:    

Similar News